“കണ്ടത് നുണ, കാണാൻ പോകുന്നത് സത്യം”; ‘വാലിബൻ’ ടീസറിന് വൻ വരവേൽപ്പ്…

വലിയ കാത്തിരിപ്പുകൾക്ക് ഒടുവിൽ പ്രേക്ഷകരെ തേടി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ്റെ ടീസർ എത്തിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ടീസർ സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. പുറത്തിറങ്ങി മണിക്കൂറുകൾക്ക് അകം തന്നെ ടീസർ ഒരു മില്യൺ കാഴ്ചക്കാരെ നേടി മുന്നേറുക ആണ്. ടീസർ ചിത്രത്തെ കുറിച്ച് കാര്യമായ സൂചനകൾ ഒന്നും നൽകിയില്ല എങ്കിലും സോഷ്യൽ മീഡിയയിൽ എങ്ങും മികച്ച അഭിപ്രായങ്ങൾ ആണ് നിറയുന്നത്.
മുൻപ് റിലീസ് ആയ ഒരു പോസ്റ്റിൻ്റെ ഒരു എക്സ്റ്റൻഷൻ ആണ് ടീസർ എന്ന് പറയാം. നായകൻ മോഹൻലാലിൻ്റെ വോയ്സ് ഓവർ ആണ് ടീസറിൻ്റെ പ്രധാന ആകർഷണം. തമിഴിൽ ആണ് മോഹൻലാലിൻ്റെ ഡയലോഗ്സ്. കണ്ടത് എല്ലാം നുണ ആയിരുന്നു എന്നും ഇനി കാണാൻ പോകുന്നത് ആണ് സത്യം എന്നും അർത്ഥം വരുന്ന ഡയലോഗ് ആണ് മോഹൻലാൽ പറയുന്നത്. ടീസർ:
പി എസ് റഫീക്ക് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മധു നീലകണ്ഠന്റെ ഛായാഗ്രഹണവും, ദീപു എസ്. ജോസഫിന്റെ എഡിറ്റിംഗും, പ്രശാന്ത് പിള്ളയുടെ സംഗീതസംവിധാനവും നിർവഹിക്കുന്നു. ജോൺ & മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ്സ്, യൂഡ്‌ലീ ഫിലിംസ്, ആമേൻ മൂവി മൊണാസ്ട്രി എന്നീ ബാനറുകളിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുൻ മന്ത്രി ഷിബു ബേബി ജോൺ സ്ഥാപിച്ച പ്രൊഡക്ഷൻ ഹൗസാണ് ജോൺ ആൻഡ് മേരി ക്രിയേറ്റീവ്. ജനുവരി 25 ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary: Malaikottai Vaaliban teaser has taken YouTube by storm, making waves and generating significant buzz among moviegoers.