കാളിദാസന്റെ വരവിന് മണിക്കൂറുകൾ ബാക്കി; ‘എലോൺ’ ഇനി ഒടിടിയിൽ…
ജനുവരി 26ന് തിയേറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രമായ ‘എലോൺ’ ഒടിടി റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി+ ഹോട്ട്സ്റ്റാർ ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ഇന്ന് രാത്രി 12 മണിക്ക് (മാർച്ച് 3, 12 AM) ചിത്രം ലഭ്യമായി തുടങ്ങും എന്നാണ് ഹോട്ട്സ്റ്റാർ അറിയിച്ചിരിക്കുന്നത്.
മോഹൻലാൽ കാളിദാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് ജയരാമൻ ആണ്. മോഹൻലാൽ മാത്രം അഭിനേതാവായി എത്തിയ ഈ ചിത്രത്തിൽ ശബ്ദ സാന്നിധ്യത്തിലൂടെ ആണ് മറ്റ് കഥാപാത്രങ്ങൾ എത്തിയത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ധിഖ്, മല്ലിക സുകുമാരൻ, നന്ദു തുടങ്ങിയ താരങ്ങൾ ആയിരുന്നു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.
ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന് ഫോർ മ്യൂസിക്സ് ആയിരുന്നു സംഗീതം ഒരുക്കിയത്. ഡോൺ മാക്‌സ് എഡിറ്റിംഗ് കൈകാര്യം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം
അഭിനന്ദൻ രാമാനുജം, പ്രമോദ് കെ.പിള്ള എന്നിവർ ചേർന്നാണ് നിർവഹിച്ചത്. തിയേറ്റർ റിലീസിന് ശേഷം പൂർണമായും ഒരു ഒടിടി ചിത്രം എന്ന വിശേഷണം പ്രേക്ഷകർ നൽകിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ തണുപ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചത്. ട്രെയിലർ: