in , ,

“മറക്കില്ല ആ കാഴ്ചകൾ”; മികച്ച സാങ്കേതിക തികവോടെ ജൂഡിന്റെ 2018 ടീസർ…

“മറക്കില്ല ആ കാഴ്ചകൾ”; മികച്ച സാങ്കേതിക തികവോടെ ജൂഡിന്റെ 2018 ടീസർ…

2018ൽ കേരളത്തിലുണ്ടായ മഹാ പ്രളയത്തെ ആസ്പദമാക്കി 2018 എന്ന പേരിൽ തന്നെ ചിത്രം ഒരുക്കുക ആണ് ജൂഡ് ആന്റണി ജോസഫ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നപ്പോൾ മികച്ച പ്രതികരണങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. 1 മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നിർമ്മാതാക്കളായ കാവ്യ ഫിലിം കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്‌തിരിക്കുന്നത്‌. ചിത്രത്തിന്റെ മികച്ച ഗുണ നിലവാരം എടുത്തു കാണിക്കുന്നുണ്ട് ഈ ടീസർ എന്ന് നിസംശയം പറയാൻ കഴിയുന്നുണ്ട്. സാങ്കേതിക തികവോടെ മികച്ച ഒരു സിനിമാനുഭവം ചിത്രത്തിന് നൽകാൻ ആകും എന്ന പ്രതീക്ഷ ആണ് ടീസർ നൽകുന്നത്.

കണ്ട്രോൾ റൂമിലെ കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്ന വോയ്സ് ഓവറോടു കൂടിയാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന് സാധാരണക്കാരുടെ ജീവിതത്തിലേക്കും പ്രളയത്തിന്റെ ഭീകരതയുടെയും അതിൽ നിന്നുള്ള അതിജീവന ശ്രമങ്ങളുടെയും ഒക്കെ ചെറുകാഴ്ചകൾ നൽകി ആണ് ടീസർ പുരോഗമിക്കുന്നത്. വലിയ ക്യാൻവാസിൽ ചെയ്ത ചിത്രം എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട് ഈ ടീസർ. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, ഇന്ദ്രൻസ്, ലാൽ, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട് ഈ ചിത്രത്തിൽ. മാമാങ്കം എന്ന ചിത്രം നിർമ്മിച്ച കാവ്യ ഫിലിം കമ്പനി ആണ് ഈ ചിത്രത്തിന്റെയും നിർമ്മാതാക്കൾ. ടീസർ:

“ചിരഞ്ജീവി ചിത്രത്തിൽ ആക്ഷനുമായി അഴിഞ്ഞാടാൻ രവി തേജ”; ഫസ്റ്റ് ലുക്ക് ടീസർ…

“മുത്തുവേൽ പാണ്ഡ്യനായി രജനികാന്തിന്റെ പകർന്നാട്ടം”; ജയിലറിന്റെ സ്‌പെഷ്യൽ വീഡിയോ…