in

‘ഹൃദയ’ങ്ങൾ കീഴടക്കിയ സംഗീതം ഒരുക്കിയ ഹിഷാം ഇനി വിജയ് – സാമന്ത ടീമിന് ഒപ്പം…

‘ഹൃദയ’ങ്ങൾ കീഴടക്കിയ സംഗീതം ഒരുക്കിയ ഹിഷാം ഇനി വിജയ് – സാമന്ത ടീമിന് ഒപ്പം…

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ റിലീസ് ചെയ്ത് വമ്പൻ വിജയമായ ചിത്രമാണ് ‘ഹൃദയം’. എല്ലാ ഭാഷകളിലെയും വമ്പൻ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ റിലസിന് തയ്യാറാകാതെ മാറി നിന്നൊരു സമയത്ത് ആണ് ‘ഹൃദയം’ എത്തിയതും തീയേറ്ററുകളിൽ പ്രേക്ഷകരെ എത്തിച്ചതും. അതുകൊണ്ട് തന്നെ വലിയ കൈയ്യടികൾ ‘ഹൃദയം’ ടീം അർഹിക്കുന്നുണ്ട്.

ഈ ചിത്രത്തിന്റെ മഹാ വിജയത്തിന് നേടുംതൂണായത് സംഗീതം തന്നെ ആയിരുന്നു എന്ന് പറയാം. അത് ഒരുക്കിയത് ഹിഷാം അബ്‌ദുൾ വാഹബ്‌ ആയിരുന്നു. എആർ റഹ്മാന്റെ ഉൾപ്പെടെ പ്രശംസ നേടിയ ഹിഷാമിനെ തേടി മറ്റൊരു വലിയ പ്രൊജക്റ്റ് തേടി എത്തിയിരിക്കുക ആണ്. സാമന്തയും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാർ ആകുന്ന പുതിയ തെലുങ്ക് ചിത്രത്തിന് സംഗീതം ഒരുക്കാൻ പോകുന്നത് ഹിഷാം ആണ്. തെലുങ്കിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.

ശിവ നിർവാണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ പതിനൊന്നാം ചിത്രം എന്ന നിലയിൽ വിഡി 11 എന്ന താത്കാലിക പേരിൽ ആണ് ചിത്രം അറിയപ്പെടുന്നത്. 2018ൽ മഹാനടി എന്ന ചിത്രത്തിന് ശേഷം വീണ്ടും സാമന്ത-വിജയ് കൂട്ട്കെട്ട് ഒന്നിക്കുന്ന ഈ ചിത്രമൊരു ലവ് സ്റ്റോറി ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

“34 വർഷത്തിനിടയിൽ മറ്റേതൊരു നടനും കാഴ്ചയിൽ മാറ്റം വരുമായിരുന്നു”, മമ്മൂട്ടിയെയും അയ്യരെയും കുറിച്ച് കെ മധു പറയുന്നു…

മോഹൻലാലിനെ നായകനാക്കി ജീത്തുവിന്റെ മിസ്റ്ററി ത്രില്ലർ; ‘ട്വൽത്ത് മാൻ’ ടീസർ വരുന്നു…