in

“മൂടിയ കല്ലറയും തീർത്ത കേസും റീ ഓപ്പൺ ചെയ്യരുത്”; സൂര്യയുടെ വെബ് സീരീസ് ‘വദന്തി’ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

“മൂടിയ കല്ലറയും തീർത്ത കേസും റീ ഓപ്പൺ ചെയ്യരുത്”; സൂര്യയുടെ വെബ് സീരീസ് ‘വദന്തി’ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ എസ് ജെ സൂര്യ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ആണ് ‘വദന്തി – ഫേബിൾ ഓഫ് വെലോണി’. ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ വെബ് സീരീസിന്റെ സംവിധാനവും രചനയും നിർവ്വഹിച്ചത് ആൻഡ്രൂ ലൂയിസാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ആണ് ഈ സീരീസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ആണ് ഈ സീരിസിന്റെ സ്‌ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിലും ഈ വെബ് സീരീസ് സ്ട്രീം ചെയ്യുന്നുണ്ട്. ഈ ത്രില്ലർ സീരീസിൽ ലൈല , നാസർ, സഞ്ജന, സ്മൃതി വെങ്കട്ട്, വിവേക് ​​പ്രസന്ന, കുമാരൻ തങ്കരാജൻ, വൈഭവ് മുരുകേശൻ, വിക്കി ആദിത്യ, ഹരീഷ് പേരടി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

എട്ട് എപ്പിസോഡുകൾ ആണ് ഈ വെബ് സീരീസിന് ഉള്ളത്. അതിസുന്ദരിയായ ഒരു പെൺകുട്ടിയുടെ കൊലപാതകം വധന്ദി എന്ന നോയർ ത്രില്ലറിന്റെ വിഷയമാകുന്നത്. ഒരു നിയമപാലകന്റെയും പെൺകുട്ടിയുടെ മനോഹാരിതയിൽ ആകൃഷ്ടനായ ഒരു നോവലിസ്റ്റിന്റെയും കൗശലക്കാരനായ ന്യൂസ് എഡിറ്ററുടെയും കാഴ്ചകളിൽ നിന്നാണ് കഥ പറയുന്നത്. വാൾവാച്ചർ ഫിലിംസിന്റെ ആഭിമുഖ്യത്തിൽ പുഷ്‌കറും ഗായത്രിയും ചേർന്നാണ് ‘വദന്തി – ദി ഫേബിൾ ഓഫ് വെലോണി’ നിർമ്മിച്ചിരിക്കുന്നത്. ആൻഡ്രൂ ലൂയിസ് ഇത് കണ്ടുപിടിച്ചു. സീരീസിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു പ്രോമോ വീഡിയോയും പ്രൈം വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്. “മൂടിയ കല്ലറയും തീർത്ത കേസും റീ ഓപ്പൺ ചെയ്യരുത്” എന്ന ഡയലോഗിലൂടെ ആണ് പ്രോമോ വീഡിയോ ആരംഭിക്കുന്നത്. പ്രോമോ വീഡിയോ:

“ഇവിടെ ആറ് ദുർമരണങ്ങൾ നടന്നിട്ടുണ്ട്”; ഇന്ദ്രൻസിന്റെ ഹൊറർ ത്രില്ലർ വാമനന്റെ ട്രെയിലർ…

വമ്പൻ താരനിരയുമായി ജൂഡിന്റെ ‘2018’ വരുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്…