in , ,

ബോൾഡ് കണ്ണനായി വിജയ് സേതുപതിയുടെ പ്രണയ നിമിഷങ്ങൾ, നായികയായി രുക്മിണി വസന്ത്; ‘എയ്‌സ്’ ആദ്യ ഗാനം പുറത്ത്

ബോൾഡ് കണ്ണനായി വിജയ് സേതുപതിയുടെ പ്രണയ നിമിഷങ്ങൾ, നായികയായി രുക്മിണി വസന്ത്; ‘എയ്‌സ്’ ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്യുന്ന ‘എയ്‌സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജസ്റ്റിൻ പ്രഭാകരൻ്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും കപിൽ കപിലനും ചേർന്ന് ആലപിച്ച “ഉരുഗുദു ഉരുഗുദു” എന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. താമരയുടെ വരികൾ ഗാനത്തിന് കൂടുതൽ മനോഹാരിത നൽകുന്നു.

ഈ ഗാനത്തിൽ വിജയ് സേതുപതിയും രുക്മിണി വസന്തും തമ്മിലുള്ള പ്രണയ നിമിഷങ്ങളും അവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രിയുമാണ് പ്രധാന ആകർഷണം. മലേഷ്യയിൽ പൂർണ്ണമായും ചിത്രീകരിച്ച ഈ സിനിമയിൽ ‘ബോൾഡ് കണ്ണൻ’ എന്ന ശക്തമായ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയും ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറും വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിക്കുന്ന ഈ ചിത്രം ഒരു മാസ്സ് കൊമേഴ്സ്യൽ എന്റർടെയ്‌നർ ആയിരിക്കും. കരൺ ഭഗത് റൗട്ടാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ ഫെന്നി ഒലിവറും കലാസംവിധായകൻ എ കെ മുത്തുവും ചിത്രത്തിന്റെ അണിയറയിലുണ്ട്. പിആർഒ ശബരിയാണ്.

എമ്പുരാൻ അപ്ഡേറ്റ്സ്: കർണാടകയിൽ ചിത്രത്തിന് വമ്പൻ റിലീസ് നല്കാൻ കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്, ട്രെയിലർ കണ്ട് രജിനികാന്ത്

മോഹൻലാലിന്റെ ‘എമ്പുരാൻ’ ചരിത്രം കുറിക്കുന്നു; മലയാള സിനിമയുടെ ആദ്യ ഐമാക്സ് റിലീസ് മാർച്ച് 27 ന്