in

“ഇത് കൊണ്ടൊന്നും പരാജയപ്പെടില്ല”; വ്യാജ പ്രചാരണത്തിനെതിരെ തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

“ഇത് കൊണ്ടൊന്നും പരാജയപ്പെടില്ല”; വ്യാജ പ്രചാരണത്തിനെതിരെ തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. താന്‍ പറയാത്ത കാര്യം തന്റെ പേരിൽ പ്രചരിപ്പിച്ച്, റിലീസാകാനിരിക്കുന്ന തന്റെ ചിത്രത്തെ തകര്‍ക്കാന്‍ ചിലർ ശ്രമിക്കുന്നതായാണ് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നത്. താൻ പറഞ്ഞുവെന്ന പേരിൽ, തന്റെ ചിത്രവും വെച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാർത്ത വാട്സാപ്പ് വഴി ലഭിച്ചപ്പോൾ, അത് പങ്ക് വെച്ച് കൊണ്ടാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരിക്കുന്നത്. ‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തില്‍ ശ്രീറാം വിളിക്കാത്തവരും എന്‍റെ സിനിമ കാണണ്ട.’ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു എന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രമാണ് ചിലർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. അങ്ങനെ പ്രചരിപ്പിക്കുന്ന ആ വ്യാജ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്ക് വെച്ച് കൊണ്ട് ഉണ്ണി മുകുന്ദൻ പറയുന്നത്, ഇത് കൊണ്ടൊന്നും തന്നെയും തന്റെ ചിത്രത്തെയും പരാജയപ്പെടുത്താൻ സാധിക്കില്ലെന്നാണ്.

റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ തകര്‍ക്കാന്‍ ചിലർ വളരെയധികം തരം താഴുകയാണെന്നും, ജനുവരി 1 മുതൽ ആരംഭിച്ച ഈ വ്യാജ പ്രചാരണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറയുന്നു. താൻ ഒരിക്കലും പറയാത്ത വാക്കുകളാണ് ഒരു സിനിമയെ തകർക്കാൻ വേണ്ടി ചിലർ പ്രചരിപ്പിക്കുന്നതെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ ഉണ്ണി മുകുന്ദൻ, അതുകൊണ്ടൊക്കെ താനോ സിനിമയോ പരാജയപ്പെടുമെന്ന അവരുടെ പ്രതീക്ഷ വെറും സ്വപ്നമായി മാത്രം ഒതുങ്ങുമെന്നും വ്യക്തമാക്കുന്നു. തന്നെ അറിയുന്നവർക്കും വിവരമുള്ളവർക്കും ഇതിന്റെ സത്യാവസ്ഥ മനസ്സിലാവുമെന്നും ഏപ്രിൽ പതിനൊന്നിന് ജയ് ഗണേഷ് എന്ന തന്റെ ചിത്രവുമായി ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഉണ്ണിമുകുന്ദനെ നായകനാക്കി പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

“കൈയ്യും മെയ്യും മറന്ന് വാലിബന് ഉയിര് കൊടുത്ത് മോഹൻലാൽ”; മേക്കിംഗ് വീഡിയോ പുറത്ത്…

“ഇനി രാഷ്ട്രീയം, 69 എണ്ണി സിനിമ അവസാനിപ്പിക്കുന്നു?”; ദളപതിയുടെ അടുത്ത ചുവട്…