in

ദൈവപുത്രൻ ജതിൻ രാംദാസ്; മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ദൈവപുത്രൻ ജതിൻ രാംദാസ്; മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘എമ്പുരാനി’ലെ ടൊവിനോ തോമസിന്റ ഫസ്റ്റ് ലുക്ക് പുറത്ത്. ടൊവിനോയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. ‘‘അധികാരം ഒരു മിഥ്യയാണ്’’ എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ.

ആദ്യ ഭാഗമായ ലൂസിഫറിൽ അതിഥിവേഷത്തിലെത്തിയ ടോവിനോ തോമസ് എമ്പുരാനിൽ മുഴുനീള വേഷത്തിലാകും എത്തുക എന്നാണ് സൂചന. ആദ്യ ഭാഗത്തിന്റെ അവസാനത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ജതിന്‍ രാംദാസ് എന്ന കഥാപാത്രം എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. ചിത്രത്തിലെ പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവരുടെ ലുക്കും കഴിഞ്ഞ വർഷം പുറത്ത് വിട്ടിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായെത്തുന്ന എമ്പുരാൻ, 2025 മാർച്ച് 27 നാണ് റിലീസ് ചെയ്യുക. വിവിധ ഭാഷകളിലെ നിരവധി താരങ്ങൾ എമ്പുരാനിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. മോഹൻലാൽ കൂടാതെ മലയാളത്തിൽ നിന്ന് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്, നൈല ഉഷ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ, മനോജ് കെ ജയൻ, സായ് കുമാർ, സാനിയ ഇയ്യപ്പൻ എന്നിവരാണ്.

മുരളി ഗോപി രചിച്ച ചിത്രം ആശീർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒട്ടേറെ വിദേശ രാജ്യങ്ങളിലടക്കം ഷൂട്ട് ചെയ്ത ചിത്രം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലൂസിഫർ, ബ്രോ ഡാഡി എന്നിവക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ.

മരണമില്ലാത്ത മനുഷ്യനായി നിവിൻ പോളി; റാമിന്റെ ‘യേഴ് കടൽ യേഴ് മലൈ’ ട്രെയിലർ പുറത്ത്…

ഈ വർഷത്തെ ആദ്യ റിലീസുമായി മെഗാസ്റ്റാർ വരുന്നു; ‘ഡൊമിനിക്’ 23ന്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു