in

“തമിഴ്‌നാട് തലനാട് ആയോ”; തുനിവിന്റെയും വാരിസിന്റെയും ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്…

“തമിഴ്‌നാട് തലനാട് ആയോ”; തുനിവിന്റെയും വാരിസിന്റെയും ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്…

തല അജിത് കുമാറിന്റെ തുനിവും ദളപതി വിജയിന്റെ വാരിസും തമ്മിലുള്ള ബോക്സ് ഓഫീസ് ക്ലാഷ് സിനിമ ലോകത്ത്‌ വലിയ ചർച്ചകൾക്ക് ആണ് തുടക്കം കുറിച്ചിരിക്കുന്നത്. പൊങ്കൽ റിലീസ് ആയി എത്തിയ ചിത്രങ്ങൾ ആരാധകർക്ക് മത്സരം ആണെങ്കിൽ ഇൻഡസ്ടറിയ്ക്ക് സമ്മാനിക്കുക വലിയ നേട്ടം ആണ്. വർഷങ്ങളായി താരങ്ങളുടെ ആരാധകർ തമ്മിൽ മത്സരം നിലനിൽക്കുന്നതിനാൽ ഈ സിനിമകളുടെ ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ വിവരങ്ങക്കായി രണ്ട് അഭിനേതാക്കളുടെയും ആരാധകർ ആകാംക്ഷയോടെ ആണ് കാത്തിരിക്കുന്നതും. പ്രധാനമായും തമിഴ് നാട് ബോക്സ് ഓഫിസിൽ ഏതു ചിത്രമാകും ഒന്നാമത് എത്തുക എന്ന് അറിയാൻ ആണ് ആരാധകർ കാത്തിരിക്കുന്നത്. ഈ വിവരങ്ങൾ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അജിത് കുമാർ, മഞ്ജു വാര്യർ, സമുദ്രക്കനി, പവാനി റെഡ്ഡി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത് തിരക്കഥയെഴുതിയ തുനിവ് തമിഴ്‌നാട്ടിൽ മികച്ച ഓപ്പണിംഗ് നേടി, ആദ്യ ദിനം 21.4 കോടി ആണ് ചിത്രത്തിന്റെ കളക്ഷൻ. വലിമൈക്ക് പിന്നിൽ ഇത് അജിത് കുമാറിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ഓപ്പണിംഗ് നേടുന്ന ചിത്രം എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുക ആണ്. ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായും എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയും സംഗീതം ഗിബ്രാനും ആണ് നിർവ്വഹിച്ചത്.

അതേസമയം, വിജയ്, രശ്മിക മന്ദന്ന, ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, ശ്രീകാന്ത്, ഷാം എന്നിവർ അഭിനയിച്ച വംശി പൈടിപ്പള്ളി, ഹരി, ആഷിഷോർ സോളമൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വരിസ് തമിഴ്നാട്ടിൽ നിന്ന് ആദ്യ ദിനം നേടിയത് 20.3 കോടി ആണ്. ഇത് ആറാം തവണയാണ് ഒരു വിജയ് ചിത്രം 20 കോടി കളക്ഷൻ ആദ്യദിനം തമിഴ് നാട്ടിൽ നിന്ന് നേടുന്നത്. ദിൽ രാജു, സിരീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് പളനിയും എഡിറ്റിംഗ് പ്രവീൺ കെ എൽ, സംഗീതം തമൻ എസ് ആണ് നിർവഹിച്ചത്.

ചെറിയ ഒരു കളക്ഷൻ വ്യത്യാസത്തിൽ തുനിവ് ആണ് തമിഴ് നാട് ബോക്സ് ഓഫീസിൽ മുന്നിൽ നിൽക്കുന്നത്. രണ്ട് സിനിമകൾക്കും ബോക്‌സ് ഓഫീസിൽ മികച്ച ഓപ്പണിംഗ് ലഭിച്ചു, വരും ദിവസങ്ങളിൽ അവ എങ്ങനെ തുടരും എന്നത് ആണ് ഇനി നോക്കി കാണേണ്ടത്. ഈ സിനിമകളുടെ ഫൈനൽ കളക്ഷനും ഈ സിനിമകളുടെ വിജയവും അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ സൂപ്പർ താരങ്ങളുടെ ആരാധകർ.

“അല്ലുവിന്റെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കിൽ തിളങ്ങാൻ കാർത്തിക് ആര്യൻ”; ‘ഷെഹ്സാദ’ ട്രെയിലർ…

ഒടിടിയിൽ ‘മുകുന്ദൻ ഉണ്ണി’ എത്തി; സംവിധായകന് ചിലത് പറയാൻ ഉണ്ട്…