in , ,

മണിരത്നത്തിന്റെ ഗാംസ്റ്റർ ത്രില്ലറിൽ കമൽ ഹാസനും ചിമ്പുവും നേർക്കുന്നേർ; വൻ പ്രതീക്ഷ നല്കി ‘തഗ് ലൈഫ്’ ട്രെയിലർ

മണിരത്നത്തിന്റെ ഗാംസ്റ്റർ ത്രില്ലറിൽ കമൽ ഹാസനും ചിമ്പുവും നേർക്കുന്നേർ; വൻ പ്രതീക്ഷ നല്കി ‘തഗ് ലൈഫ്’ ട്രെയിലർ

വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ഗാംസ്റ്റർ ത്രില്ലർ ചിത്രം ‘തഗ് ലൈഫി’ന്റെ ട്രെയിലർ പുറത്തിറങ്ങി. കോളിവുഡ് കാത്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചിമ്പു, തൃഷ കൃഷ്ണൻ, ജോജു ജോർജ്എ ന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എ.ആർ. റഹ്മാന്റെ സംഗീതം ഒരുക്കുന്നു എന്നതും ചിത്രത്തെ കൂടുതൽ ആകർഷണമാക്കുന്ന കാര്യമാണ്. 2025 ജൂണിൽ ‘തഗ് ലൈഫ്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് തയ്യാറാകുകയാണ് ഈ ചിത്രം.

ചിത്രത്തിന്റെ നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന്റെ തുടക്കത്തിൽ കമൽ ഹാസനെയും ചിമ്പുവിനെയും അച്ഛൻ – മകൻ പോലെ ആഴത്തിലുള്ള ബന്ധത്തോടെ ആണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇതിന് നേർ വിപരീതമായ പശ്ചാത്തലങ്ങളിലൂടെയാണ് ട്രെയിലർ പിന്നീട് മുന്നോട്ട് പോകുന്നത്.

ട്രെയിലറിൽ ചിമ്പു അവതരിപ്പിക്കുന്ന അമർ ഒരിക്കൽ തന്റെ ജീവൻ രക്ഷിച്ചതിനെക്കുറിച്ചും ഇതിലൂടെ അവരുടെ തലയെഴുത്ത് ഒന്നായി മാറിയതിനെ കുറിച്ചും ഒക്കെ കമൽ ഹാസന്റെ കഥാപാത്രം ഓർക്കുന്നു. എന്നാൽ, കഥ പെട്ടെന്ന് വഴിമാറുന്നു. ഇരുവരും ശത്രുക്കളെപ്പോലെ പോരാട്ടത്തിന് തയ്യാറെടുക്കുന്നു. അതും, മരണം മുന്നിൽ കണ്ടാൽ പോലും പിന്മാറില്ല എന്ന തലത്തിലുള്ള പോരാട്ടം. ട്രെയിലർ കാണാം:

‘തഗ് ലൈഫി’ന്റെ കഥ എഴുതിയിരിക്കുന്നത് കമൽ ഹാസൻ തന്നെയാണ്. തൃഷ, അഭിരാമി, നാസർ, അലി ഫസൽ, പങ്കജ് ത്രിപാഠി, ഗൗതം കാർത്തിക്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വൈയാപുരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവി കെ. ചന്ദ്രനാണ്. എഡിറ്റിംഗ് ശ്രീകർ പ്രസാദാണ് നിർവ്വഹിച്ചിരിക്കുന്നത്.

“ഏതെതോ മൗനം ദൂരേ താനേ മായുമ്പോൾ”; ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലറി’ലെ പുതിയ ഗാനം പുറത്ത്

‘ചേട്ടാന്ന് വിളിക്കണോ അങ്കിളേന്ന് വിളിക്കണോ എന്ന് സംശയിച്ചു’; ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ’ ട്രെയിലർ പുറത്ത്…