in , ,

ഇത് ഹൃദയത്തിൽ പതിയുന്ന ദൃശ്യങ്ങൾ; മോഹൻലാൽ – ശോഭന ചിത്രം ‘തുടരും’, ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്…

ഇത് ഹൃദയത്തിൽ പതിയുന്ന ദൃശ്യങ്ങൾ; മോഹൻലാൽ – ശോഭന ചിത്രം ‘തുടരും’, ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്…

മലയാളത്തിന്റെ പ്രിയ ജോഡികൾ ആയ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ‘തുടരും’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കണ്മണി പൂവേ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനം എം ജി ശ്രീകുമാർ ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ ബി കെ വരികൾ രചിച്ച ഗാനത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്.

ചിത്രത്തിലെ നിരവധി സ്റ്റിൽസുമായി ആണ് ലിറിക്കൽ വീഡിയോ എത്തിയിരിക്കുന്നത്. ഓരോ സ്റ്റിൽസും പ്രേക്ഷകരുടെ ഹൃദയത്തിൽ പതിയുന്ന ഫീൽ ആണ് നല്കുന്നത് എന്ന് നിസംശയം പറയാം. പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഭാര്യ വേഷത്തിൽ ശോഭനയും എത്തുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ഇരുവരും അവരുടെ കുടുംബവും ചില മനോഹര നിമിഷങ്ങളും ഒക്കെയാണ് ലിറിക്കൽ വീഡിയോയിൽ നിറയുന്നത്. വീഡിയോ കാണാം:

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങി താരങ്ങളും മോഹൻ ലാലിനും ശോഭനയ്ക്കും ഒപ്പം അണിനിരക്കുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നിഷാദ് യൂസഫ്, ഷെഫീഖ് വി ബി എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റർമാർ.

തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക എന്നിവക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ആശീർവാദ് റിലീസ് ആയിരിക്കും ആഗോള തലത്തിൽ റിലീസ് ചെയ്യുക. 2025 മെയ് 15 നാണ് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. സമീപകാലത്ത് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും മികച്ച ഒടിടി – സാറ്റലൈറ്റ് ഡീലും തുടരും സ്വന്തമാക്കിയിരുന്നു.

കണ്ണും മനസ്സും നിറക്കുന്ന സിനിമാനുഭവമായി ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’; റിവ്യൂ വായിക്കാം…

ടൊവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലാകാൻ ‘നരിവേട്ട’; ഡബ്ബിങ് പൂർത്തിയായി…