in

“എന്താ മോനേ”; വൻ വൈബിൽ ചിരി നിറച്ച് ലാലേട്ടനും പിള്ളേരും, ‘തുടരും’ ബിഹൈൻഡ് ദി ലാഫ്സ് വീഡിയോ…

“എന്താ മോനേ”; വൻ വൈബിൽ ചിരി നിറച്ച് ലാലേട്ടനും പിള്ളേരും, ‘തുടരും’ ബിഹൈൻഡ് ദി ലാഫ്സ് വീഡിയോ…

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന തുടരും എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ലൊക്കേഷനിലെ നിരവധി രസകരമായ നിമിഷങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ ബിഹൈൻഡ് ദി ലാഫ്സ് എന്ന ടൈറ്റിൽ നല്കി ആണ് പുറത്തിറക്കിയിരിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും തമാശകളും ചിരിയുമായി നിറഞ്ഞു നിൽക്കുകയാണ് വീഡിയോയിൽ.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രത്തിൽ സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങിയവർ ആണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

ഡ്രാമ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത് ആശീർവാദ് റിലീസ് ആണ്. ഷാജി കുമാർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് നിഷാദ് യൂസഫ്, ഷെഫീഖ് വി ബി എന്നിവരാണ്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള അപ്ഡേറ്റുകൾ നല്കിയിരിക്കുന്നത്. 2025 ജനുവരി മുപ്പതിന് ചിത്രം തിയേറ്ററുകളിൽ എത്തും.

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ റിലീസ് പ്രഖ്യാപിച്ചു; പുതിയ പോസ്റ്ററും പുറത്ത്…

രണ്ടാമതും ഒന്നിക്കാൻ മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീം?