in

നാടൻ കഥയും ആക്ഷൻ രംഗങ്ങളുമായി ‘തറൈപടയ്’; ട്രെയിലർ പുറത്ത്, മാർച്ച് 28-ന് ചിത്രം തിയേറ്ററുകളിലേക്ക്…

നാടൻ കഥയും ആക്ഷൻ രംഗങ്ങളുമായി ‘തറൈപടയ്’; ട്രെയിലർ പുറത്ത്, മാർച്ച് 28-ന് ചിത്രം തിയേറ്ററുകളിലേക്ക്…

തമിഴ് സിനിമയിലെ യുവതാരങ്ങളായ പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആക്ഷൻ ഡ്രാമയാണ് ‘തറൈപടയ്’. റാം പ്രഭ സംവിധാനം ചെയ്യുന്ന ഈ ചിത്രം നാടൻ കഥാമുഹൂർത്തങ്ങളും ശക്തമായ ആക്ഷൻ രംഗങ്ങളും ഒക്കെയായി ആണ് ഒരുക്കിയിരിക്കുന്നത്. സ്റ്റോണേക്‌സ്സിന്റെ ബാനറിൽ പി.ബി വേൽമുരുഗൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആർതി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരാണ് നായികമാർ. മാർച്ച് 28-ന് തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് സൻഹ സ്റ്റുഡിയോ റിലീസ് ആണ്.

മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്ന ഓമനപ്പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും, ഗൂഢസംഘങ്ങളും, പ്രതികാരനടപടികളുമൊക്കെയായി ഒരു ഗ്യാങ്സ്റ്റർ കഥയാണ് സിനിമയുടെ ഇതിവൃത്തം. പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ, ആർതി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരെ കൂടാതെ തമിഴിലെ മുതിർന്ന താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയിട്ടുണ്ട്.

ഈ സിനിമയ്ക്കായി നിർമ്മിച്ച കൂറ്റൻ വിമാനത്താവളത്തിന്റെ സെറ്റ് ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. രവീന്ദ്രനാണ് ചിത്രത്തിൻ്റെ കലാ സംവിധാനം നിർവഹിക്കുന്നത്. സുരേഷ്കുമാർ സുന്ദർ ഛായാഗ്രഹണവും, മനോജ്കുമാർ ബാബു സംഗീതവും, രാംനാഥ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മിറട്ടേൽ സെൽവയാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. രാജൻ റീ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ആദി & മനോജ് ഗാനരചനയും, വെങ്കെട്ട് ഡിസൈൻസും, പി.ശിവപ്രസാദ് വാർത്താപ്രചരണവും നിർവഹിക്കുന്നു.

വലിയ പ്രതീക്ഷ നല്കുന്ന കൂട്ടുകെട്ട്; ഭ്രമയുഗം ടീമിനൊപ്പം പ്രണവ് മോഹൻലാൽ, ഹൊറർ ത്രില്ലറിൻ്റെ ചിത്രീകരണം ആരംഭിച്ചു…

“ജോലിയല്ല, ലാലേട്ടൻ പടം മുഖ്യം”; എമ്പുരാൻ റിലീസ് ദിനത്തിൽ അവധി നല്കി പന്ത്രണ്ടോളം കമ്പനികളും സ്ഥാപനങ്ങളും, ഇത് ചരിത്രം…