in ,

‘തനി ഒരുവൻ 2’ പ്രഖ്യാപിച്ചു; മൂന്ന് മിനിറ്റ് പ്രോമോ വീഡിയോ പുറത്ത്…

‘തനി ഒരുവൻ 2’ പ്രഖ്യാപിച്ചു; മൂന്ന് മിനിറ്റ് പ്രോമോ വീഡിയോ പുറത്ത്…

2015ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘തനി ഒരുവൻ’ കേരളത്തിലും വൻ ജനപ്രീതി നേടിയിരുന്നു. ജയം രവിയും അരവിന്ദ് സ്വാമിയും മത്സരിച്ചഭിനയിച്ച ചിത്രം മോഹൻ രാജ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം ‘തനി ഒരുവൻ 2’ പ്രഖ്യാപിച്ചിരിക്കുക ആണ് ഈ ടീം ഇപ്പൊൾ. സംവിധായകൻ മോഹൻരാജയും ജയം രവിയും ഒരു തുടർഭാഗത്തിനായി ഒന്നിക്കുകയാണ്.

ജയം രവി എഎസ്പി മിത്രൻ ഐപിഎസായി വീണ്ടും എത്തുമ്പോൾ നയൻതാര മഹിമ എന്ന കഥാപാത്രമായി നായിക വേഷത്തിൽ വീണ്ടും തിരിച്ചെത്തും. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രോമോ വീഡിയോയിലൂടെ ആണ് ഈ ചിത്രം ഇപ്പൊൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ വെളിപ്പെടുത്തിയിട്ടില്ല. പ്രൊമോ വീഡിയോയിൽ സംവിധായകൻ മോഹൻ രാജ സ്ക്രിപ്റ്റിൽ മാറ്റം വരുത്തുന്നതും മിത്രന്റെ കഥാപാത്രം ഒരു എസ് ഡി കാർഡ് കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും മറ്റും കാണിക്കുന്നുണ്ട്.

2024ൽ ആണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്ന വിവരവും പ്രോമോ വീഡിയോയിൽ നൽകിയിട്ടുണ്ട്. എ എൽ വിജയ് ആണ് പ്രോമോ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. പ്രൊമോ ക്രൂവിൽ ഡിഒപി നീരവ് ഷാ, സംഗീത സംവിധായകൻ സാം സിഎസ്, കലാ സംവിധായകൻ കിരൺ, എഡിറ്റർ ആർ വസന്തകുമാർ എന്നിവരും മറ്റും ഉൾപ്പെടുന്നു. തുടർഭാഗത്തിന്റെ പ്രഖ്യാപന ത്തോട് കൂടി ആരാധകരുടെ വളരെ നാളുകളായുള്ള ഒരു ആഗ്രഹമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. പ്രോമോ വീഡിയോ:

ആദ്യ ദിനത്തിൽ ഗംഭീര കളക്ഷൻ നേടി കിംഗ് ഓഫ് കൊത്ത; റിപ്പോർട്ട്…

ഷാരൂഖ് ഖാനൊപ്പം ചുവട് വെച്ച് നയൻതാര; ജവാനിലെ ഗാനം എത്തി…