in

യുദ്ധക്കളത്തിൽ പോരാട്ട വീര്യത്തോടെ നിഖിലും സംയുക്തയും; ‘സ്വയംഭൂ’ പുതിയ പോസ്റ്റർ പുറത്ത്

യുദ്ധക്കളത്തിൽ പോരാട്ട വീര്യത്തോടെ നിഖിലും സംയുക്തയും; ‘സ്വയംഭൂ’ പുതിയ പോസ്റ്റർ പുറത്ത്

തെലുങ്ക് നടൻ നിഖിൽ സിദ്ധാർത്ഥിന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ”വിന്റെ പുത്തൻ പോസ്റ്റർ പുറത്ത്. നിഖിലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആണ് അണിയറപ്രവർത്തകർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ‘കാർത്തികേയ 2’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടും ശ്രദ്ധ നേടിയ നിഖിലിന്റെ കരിയറിലെ 20-ാമത്തെ ചിത്രമാണിത്.

ഭരത് കൃഷ്ണമാചാരി ഒരുക്കുന്ന ഈ പീരിയോഡിക് യുദ്ധ ചിത്രം, പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. പ്രശസ്ത നിർമ്മാതാവ് ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം സംയുക്ത മേനോനും നഭാ നടേഷുമാണ് ചിത്രത്തിലെ നായികമാർ. പുതിയ പോസ്റ്ററിൽ നിഖിലും സംയുക്തയും ഒരു യുദ്ധക്കളത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്നു.

വാളേന്തി യുദ്ധഭൂമിയിൽ ധീരനായ യോദ്ധാവായി നിൽക്കുന്ന നിഖിലും അമ്പും വില്ലുമേന്തി ലക്ഷ്യം ഭേദിക്കാൻ തയ്യാറെടുക്കുന്ന സംയുക്തയെയും പോസ്റ്ററിൽ കാണാം. ഇതിനെല്ലാം പശ്ചാത്തലമായി, ശക്തിയുടെയും നീതിയുടെയും പ്രതീകമായ ഒരു പുരാതന ചെങ്കോലും പോസ്റ്ററിൽ കാണാം. ഇന്ത്യയുടെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന ചെങ്കോൽ നിലവിൽ ഇന്ത്യൻ പാർലമെന്റിൽ വരെ സ്ഥാപിച്ചിട്ടുള്ള ഒന്നാണ് എന്നത് ഈ ചിത്രത്തിന്റെ പ്രമേയത്തിന് കൂടുതൽ ആഴം നൽകുന്നു.

വമ്പൻ ബജറ്റിൽ, ഉയർന്ന സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ഒരു പീരിയോഡിക് യുദ്ധ ചിത്രമായിരിക്കും “സ്വയംഭൂ”. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- sഎം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

രാവണനായി യഷ്, ആക്ഷൻ ഒരുക്കി മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും; ‘രാമായണ’ ചിത്രീകരണം പുരോഗമിക്കുന്നു…

അനുഷ്ക ഷെട്ടി ചിത്രം ‘ഘാട്ടി’യുടെ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റർ പുറത്ത്; റിലീസ് ജൂലൈ 11ന്