in

സുരേഷ് ഗോപി ഇനി ഡേവിഡ് ആബേൽ ഡോനോവൻ; ‘ജെ.എസ്.കെ’ ചിത്രീകരണം ആരംഭിച്ചു…

സുരേഷ് ഗോപി ഇനി ഡേവിഡ് ആബേൽ ഡോനോവൻ; ‘ജെ.എസ്.കെ’ ചിത്രീകരണം ആരംഭിച്ചു…

സുരേഷ് ഗോപിയുടെ 255 ആം ചിത്രത്തിന് ഇന്ന് തുടക്കമായിരിക്കുക ആണ്. പൂജ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ച ഈ ചിത്രത്തിന്റെ ടൈറ്റിൽ രാവിലെ പുറത്തുവന്നിരുന്നു. ‘ജെ.എസ്.കെ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. പ്രവീൺ നാരായണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ഈ ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിക്കുക ആണ്. ചിന്തമാണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. ഡേവിഡ് ആബേൽ ഡോനോവൻ എന്ന കഥാപാത്രത്തെ ആണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അവതരിപ്പിക്കുക. കോസ്മോസ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകൻ പ്രവീൺ നാരായണനും ജയ് വിഷ്ണുവും ചേർന്നാണ്. ഷൈലോക്ക്, പാലത്തു ജാൻവർ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച റെനഡിവേ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷാംജിത് മുഹമ്മദ് ആണ് എഡിറ്റർ.

ഒടിടിയിൽ തരംഗം തീർക്കാൻ ‘പത്തൊമ്പതാം നൂറ്റാണ്ട്’; സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

കലിപ്പനായി അർജുൻ ദാസ് വീണ്ടും, നായികയായി അനിഖ; ‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ടീസർ…