ചിന്തയുണർത്തുന്ന ചോദ്യശരങ്ങളുമായി സുരേഷ് ഗോപി; ‘ജെ.എസ്.കെ’ ജൂൺ 20ന്, മോഷൻ പോസ്റ്റർ ശ്രദ്ധനേടുന്നു

വർഷങ്ങൾക്കുശേഷം സുരേഷ് ഗോപി അഭിഭാഷകന്റെ കുപ്പായമണിയുന്ന ‘ജെ.എസ്.കെ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ചിന്തയുണർത്തുന്ന ചോദ്യശരങ്ങളുമായി എത്തിയ പോസ്റ്റർ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. “ഈ നാട്ടിലെ ഒരു പൗരന്റെ കയ്യിലും ഭരണഘടനയുടെ ഒരു കോപ്പി ഉണ്ടാകില്ല സാർ,” എന്ന സുരേഷ് ഗോപിയുടെ തീവ്രമായ ഡയലോഗ് ആണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ പൂർണ്ണമായ പേര്.
പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂൺ 20-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ചിന്താമണി കൊലക്കേസ്’ എന്ന ഏറെ ചർച്ചയായ ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെ.എസ്.കെ’യ്ക്കുണ്ട്.
ഒരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന ‘ജെ.എസ്.കെ’യുടെ നിർമ്മാണം ജെ. ഫണീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൽ കോ-പ്രൊഡ്യൂസറും സജിത്ത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.
രണദിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംജിത്ത് മുഹമ്മദ് എഡിറ്റിംഗും ജിബ്രാൻ പശ്ചാത്തല സംഗീതവും ഗിരീഷ് നാരായണൻ സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹനൻ, കലാസംവിധാനം: ജയൻ ക്രയോൺ, മേക്കപ്പ്: പ്രദീപ് രംഗൻ, മിക്സ്: അജിത് എ ജോർജ്ജ്, ഗാനരചന: സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, കോസ്റ്റ്യൂം: അരുൺ മനോഹർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ.
സംഘട്ടനം: മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, കോറിയോഗ്രഫി: സജിന മാസ്റ്റർ, ചീഫ് അസോസിയേറ്റ്സ്: രജീഷ് അടൂർ, കെ.ജെ വിനയൻ, ഷഫീർ ഖാൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്: ബിച്ചു, സവിൻ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്: ഐഡന്‍റ് ലാബ്സ്, ഡിഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ: ഐഡന്‍റ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ: അനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ.കെ, പിആർഒ: വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.