in

ബേസിലിന്റെ ആദ്യ 50 കോടി ചിത്രമായി ‘സൂക്ഷ്മദർശിനി’; കളക്ഷൻ റിപ്പോർട്ട് പുറത്ത്…

ബേസിലിന്റെ ആദ്യ 50 കോടി ചിത്രമായി ‘സൂക്ഷ്മദർശിനി’; കളക്ഷൻ റിപ്പോർട്ട് പുറത്ത്…

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘സൂക്ഷ്മദർശിനി’ 50 കോടി ക്ലബ്ബിൽ. എംസി സംവിധാനം ചെയ്ത ചിത്രം ബേസിലിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ് (സോളോ ഹീറോ) ചിത്രവും ആണ്. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം അമരൻ, കങ്കുവ, പുഷ്പ 2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളോട് മൽസരിച്ച് ആണ് നേട്ടം സ്വന്തമാക്കിയത്. 176 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മൂന്നാം വാരം പിന്നിടുമ്പോള്‍ 192 സെന്‍ററുകളിൽ ആണ് പ്രദർശനം തുടരുന്നത് എന്നതും ശ്രദ്ധേയമാണ്.

18 ദിവസം കൊണ്ട് ചിത്രം ആഗോളതല ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 50.2 കോടി ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 28.7 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഓവർ സീസിൽ നിന്ന് സ്വന്തമാക്കിയത് 21.5 കോടി ആണ്. 25.2 കോടി ഗ്രോസ് ആണ് ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് 18 ദിവസം കൊണ്ട് നേടിയത്.

മാനുവൽ, പ്രിയദർശിനി എന്നീ അയൽവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ‘സൂക്ഷ്മദർശിനി’യുടെ കഥ മുന്നോട്ടുപോകുന്നത്. മാനുവലായി ബേസിലും പ്രിയദർശിനി ആയി നസ്രിയയും അഭിനയിച്ച ചിത്രം ഒട്ടേറെ സർപ്രൈസ് എലമെന്‍റുകളുമായി ആണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ബേസിലിന്‍റേയും നസ്രിയയുടേയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുകയും ചെയ്തു.

‘സൂക്ഷ്മദർശിനി’യിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

ഇഡിയറ്റ്സ് ഓഫ് ഇസ്താംബുൾ; ഇംതിയാസ് അലിയുടെ ബോളിവുഡ് ചിത്രത്തിൽ ഫഹദ് ഫാസിൽ – തൃപ്തി ഡിമ്രി ജോഡി

‘വേല’ സംവിധായകനൊപ്പം മോഹൻലാൽ? ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ