in

സ്വപ്നസദൃശമായ പ്രണയവുമായി ഷെയിൻ നിഗം; ‘ഹാൽ’ സെപ്റ്റംബർ 12-ന് തിയേറ്ററുകളിലേക്ക്

സ്വപ്നസദൃശമായ പ്രണയവുമായി ഷെയിൻ നിഗം; ‘ഹാൽ’ സെപ്റ്റംബർ 12-ന് തിയേറ്ററുകളിലേക്ക്

ഷെയിൻ നിഗമിനെ നായകനാക്കി നവാഗത സംവിധായകൻ വീര അണിയിച്ചൊരുക്കുന്ന ചിത്രം ‘ഹാൽ’ സെപ്റ്റംബർ 12-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. പ്രണയത്തിന്റെ മാസ്മരിക ലോകം വരച്ചുകാട്ടുന്ന ഒരു റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററോടെ ആണ് റിലീസ് പ്രഖ്യാപിച്ചത്. പരസ്പരം പ്രണയിക്കുന്നവരുടെ സ്വപ്നങ്ങൾ പോലെ മനോഹരമായ ഒരു രംഗമാണ് പോസ്റ്ററിൽ ആവിഷ്കരിച്ചിരിക്കുന്നത്.

ഷെയിൻ നിഗത്തിന്റെ കരിയറിലെ വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഹാലിൽ’ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യും. ഒരു സമ്പൂർണ്ണ കളർഫുൾ എൻ്റർടെയിനർ ആയിരിക്കും ‘ഹാൽ’ എന്നാണ് സൂചന.

ബോളിവുഡിലെ പ്രശസ്ത ഗായകൻ അങ്കിത് തിവാരി ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജോണി ആൻ്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജെ വി ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണിത്. 90 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെ പൂർത്തിയായ ‘ഹാൽ’ സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ, ഗാനം എന്നിവ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. തിങ്ക് മ്യൂസിക് ആണ് മ്യൂസിക് പാർട്ണർ.

നന്ദഗോപൻ വി ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. രവി ചന്ദ്രൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. നാഥൻ, പ്രശാന്ത് മാധവ് എന്നിവരാണ് ആർട്ട് ഡയറക്ടർമാർ. ഷംനാസ് എം അഷ്റഫ് പ്രൊജക്റ്റ് ഡിസൈനർ. ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ് എന്നിവർ കോസ്റ്റ്യൂം ഡിസൈൻ നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. അമൽ ചന്ദ്രൻ മേക്കപ്പ് കൈകാര്യം ചെയ്യുമ്പോൾ, സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ എന്നിവരാണ് കോറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.

വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ എന്നിവർ സ്റ്റിൽസ് കൈകാര്യം ചെയ്തിരിക്കുന്നു. സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: വൈശാഖ് വടക്കേ വീടൻ, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്

കമ്പളയുടെ വീര്യവുമായി ‘മാവീരൻ’; രാജ് ബി ഷെട്ടിയുടെ ‘കരാവലി’ ഫസ്റ്റ് ലുക്ക് പുറത്ത്

ദസറ കൂട്ടുകെട്ടിന്റെ ‘പാരഡൈസ്’ 2026 മാർച്ച് റിലീസിന്; വൻ ആക്ഷൻ സൂചനകൾ നല്കി പോസ്റ്ററുകൾ പുറത്ത്