in

വിജയ് സേതുപതിയുടെ പാൻ ഇന്ത്യൻ ചിത്രത്തിൽ സംയുക്ത മേനോൻ നായികയാകുന്നു

വിജയ് സേതുപതിയുടെ പാൻ ഇന്ത്യൻ ചിത്രത്തിൽ സംയുക്ത മേനോൻ നായികയാകുന്നു

മക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ എത്തുന്നു. സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗന്നാഥ് അണിയിച്ചൊരുക്കുന്ന ഈ ചിത്രം പുരി കണക്റ്റ്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമ്മിക്കുന്നത്. തെലുങ്ക് പുതുവർഷമായ ഉഗാദി ദിനത്തിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

തെലുങ്ക് സിനിമയിൽ തുടർച്ചയായ വിജയങ്ങൾ നേടി “ഭാഗ്യതാരം” എന്ന് വിളിപ്പേരുള്ള സംയുക്തക്ക് ഈ ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് പുരി ജഗന്നാഥ് ഒരുക്കിയിരിക്കുന്നത്. വൈകാരികമായ തലങ്ങളുള്ള, മികച്ച പ്രകടനത്തിന് സാധ്യത നൽകുന്ന ഒരു വേഷമാണിതെന്നാണ് സൂചന. തിരക്കഥയുടെ കെട്ടുറപ്പിലും തന്റെ കഥാപാത്രത്തിന്റെ കരുത്തിലും സംയുക്ത അതീവ സന്തുഷ്ടയാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ജൂൺ അവസാന വാരത്തോടെ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് പ്രോജക്ടിനായുള്ള ലൊക്കേഷൻ കണ്ടെത്തൽ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പൂർത്തിയായി. പുരി ജഗന്നാഥിന്റെ തനതായ ശൈലിയിൽ ഒരുക്കിയ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാകും പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നതും ഈ ചിത്രത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. ബോളിവുഡ് താരം തബു, കന്നഡയിലെ ശ്രദ്ധേയനായ നടൻ വിജയ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവയുടെ മികച്ചൊരു സമന്വയമായ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ പുരി ജഗന്നാഥ് തന്നെയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി മൾട്ടി-ലാംഗ്വേജ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ബാനർ- പുരി കണക്ട്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

English Summary: Samyuktha Menon Joins Vijay Sethupathi in Puri Jagannadh’s Pan-Indian Project!

ഭയവും ആകാംക്ഷയും നിറച്ച് പ്രഭാസിന്റെ ‘രാജാ സാബ്’ ടീസർ പുറത്ത്

മോഹൻലാൽ – അമൽ നീരദ് ടീമിനൊപ്പം ആസിഫ് അലി ?; ചിത്രം ഒക്ടോബറിൽ തുടങ്ങുന്നു