in

നടൻ ഷാജോണിന്റെ മകന് അരങ്ങേറ്റം; ‘ജോ & ജോ’ കോ റൈറ്റർ സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ റിലീസ് ജൂലൈ 19ന്…

നടൻ ഷാജോണിന്റെ മകന് അരങ്ങേറ്റം; ‘ജോ & ജോ’ കോ റൈറ്റർ സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ റിലീസ് ജൂലൈ 19ന്…

‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമാധാന പുസ്തകം’. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിൽ നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റിലീസ് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി. ജൂലൈ 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായി അരങ്ങേറ്റം കുറിക്കുന്ന യോഹാൻ ഷാജോൺ നടൻ കലാഭവൻ ഷാജോണിന്റെ മകനാണ്. സിജു വിൽസൻ, നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്ന് ആണ് ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ചമൻ ചാക്കോയാണ്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വർമ്മ, ജിസ് ജോയ്, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആർട്ട്: വിനോദ് പട്ടണക്കാടൻ, മേയ്‍ക്കപ്പ്: വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ: റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ: യോഗേഷ് വിഷ്‍ണു വിസിഗ, ഷോൺ, ഡി.ഐ: ലിജു പ്രഭാകർ, വി.എഫ്.എക്സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ടൈറ്റിൽ: നിതീഷ് ഗോപൻ, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ഇനി സാത്താൻ സേവ ചർച്ചയാകും; ഇൻവസ്റ്റിഗേഷൻ ത്രില്ലർ ‘സാത്തൻ’ അണിയറയിൽ ഒരുങ്ങുന്നു…

പ്രണയിച്ച് ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും; ‘ലക്കി ഭാസ്‌കർ’ ആദ്യ ഗാനം ‘മിണ്ടാതെ’ റിലീസായി…