in

“ഹൃദയം കണ്ട് പ്രണവിനെയും വിനീതിനെയും കെട്ടിപിടിക്കാൻ തോന്നിപോയി”, സായി കുമാർ പറയുന്നു…

“ഹൃദയം കണ്ട് പ്രണവിനെയും വിനീതിനെയും കെട്ടിപിടിക്കാൻ തോന്നിപോയി”, സായി കുമാർ പറയുന്നു...

ഈ വർഷം തുടക്കത്തിൽ തീയേറ്ററുകളിൽ എത്തി വലിയ വിജയമായ ചിത്രമാണ് ‘ഹൃദയം’. മലയാളികൾ വലിയ ആഘോഷമാക്കിയ ചിത്രം പ്രണവ് മോഹൻലാൽ എന്ന നടനെയും ആഘോഷിച്ചു. ഈ ചിത്രം സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ, സംഗീതം ഒരുക്കിയ ഹിഷാം അബ്‌ദുൾ വാഹബ്‌ തൊട്ട് ചിത്രത്തിന്റെ ഭാഗമായ എല്ലാവർക്കും തന്നെ വലിയ രീതിയിലുള്ള പ്രശംസകൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോളിതാ ചിത്രത്തെയും പ്രണവിനെയും വിനീത് ശ്രീനിവാസനെയും പ്രശംസിക്കുകയാണ് നടൻ സായി കുമാർ.

ഹൃദയം കണ്ട് പ്രണവിനെയും വിനീതിനെയും ഒന്ന് കെട്ടിപിടിക്കാൻ തോന്നിപ്പോയി എന്ന് സായി കുമാർ പറയുന്നു. മുൻപത്തെ പടത്തിൽ കണ്ട അപ്പുവേ അല്ല, ഇത് എന്തോ കയറി വേറെ ഒരാളായി മാറുക ആയിരുന്നു എന്നും സായി കുമാർ പറഞ്ഞു. പഴയ കാലങ്ങളിലെ ചില സിനിമകൾ കാണുമ്പോൾ നമുക്ക് ഉണ്ടാവുന്ന ഒരു വിങ്ങലും സന്തോഷവും ഒക്കെയാണ് ഹൃദയം കാണുംമ്പോളും വരുന്നത് എന്ന് അദ്ദേഹം ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടു. ക്യാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് സായി കുമാറിന്റെ പ്രതികരണം.

“15 പാട്ടുകൾ എന്തോ ഉണ്ട് ഹൃദയത്തിൽ. എന്നാൽ ഒരു നിമിഷം പോലും ലാഗ് ഇല്ല. അറിയാതെ കണ്ണ് നനഞ്ഞു പോകുന്ന, ചിരിച്ചു പോകുന്ന ഒരു സംഭവമില്ലേ. ഹൃദയം കണ്ടപ്പോൾ കണ്ണ് അറിയാതെ നഞ്ഞു പോയി. എന്താ അവൻ (പ്രണവ്) തന്ന ഫീൽ എന്ന് എനിക്ക് അറിയില്ല. അവനെ എനിക്ക് ഒന്ന് കെട്ടിപിടിക്കാൻ തോന്നി പോയി. ആ ഇന്റർവെൽ പോർഷൻ. അത് വല്ലാത്തൊരു മൊമെന്റ് ആയിരുന്നു. രണ്ട് പേരെയും (വിനീതിനെയും പ്രണവിനെയും) കെട്ടിപിടിക്കാൻ തോന്നിപോയി.

പ്രണവിന്റെ ചില കണ്ണുകളുടെ എക്സ്പ്രെഷൻസ് ഉണ്ടല്ലോ, ലാൽ സർ തന്നെ. വെള്ളത്തിലോട്ട് കാല് ഇട്ട് നനയ്ക്കുന്ന ഒരു ഷോട്ട് ഉണ്ട്. ലാൽ സാറിനെ പോലെ തന്നെ. നഖം പോലും അത് പോലെ ആണ്. കടപ്പുറത്ത് വെച്ച് പോരുന്നോ എന്റെ കൂടെ എന്ന് ചോദിക്കുന്നത് ഒക്കെ വല്ലാത്തൊരു ഫീൽ ആണ്. ജീത്തുവിന്റെ പടത്തിൽ കണ്ട അപ്പുവേ (പ്രണവ്) അല്ല. ഇത് എന്തോ കയറിയിട്ട് വേറെ ഒരാൾ ആയി മാറി എന്നാണ് തോന്നിയത്. അവന്റെ സ്വിച്ചിങ് ഭയങ്കരമായി പോയി.

“പഴയ കാലങ്ങളിലെ ചില സിനിമകൾ കാണുമ്പോൾ നമുക്ക് ഉണ്ടാവുന്ന ഒരു വിങ്ങലും സന്തോഷവും ഒക്കെയാണ് ഹൃദയം കാണുംമ്പോളും വരുന്നത്.”, സായി കുമാർ പറഞ്ഞു.

റാമിന്‍റെ യൂകെ ഷെഡ്യൂൾ ജൂണിൽ; ആക്ഷൻ ഒരുക്കാൻ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ…

“പഴയ സംവിധായകരെ വിട്ടിട്ട് പുതിയ സംവിധായകരിലേക്ക് പോകണം”, കമല്‍ മോഹന്‍ലാലിനോട് പറയുന്നു…