റാമിന്‍റെ യൂകെ ഷെഡ്യൂൾ ജൂണിൽ; ആക്ഷൻ ഒരുക്കാൻ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ…
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് റാം. വിവാദ ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് പ്രതിസന്ധി കാരണം നിർത്തി വെക്കേണ്ടി വന്നിരുന്നു. ഇപ്പോളിതാ ആരാധകർക്ക് സന്തോഷമാകുന്ന വാർത്ത ആണ് റാം സിനിമയെ പറ്റി പുറത്തുവരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ ഒരുങ്ങുക ആണ്. ചിത്രത്തിൽ ബോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആയിരിക്കും ആക്ഷൻ ഒരുക്കുക എന്ന വിവരവും പുറത്തുവന്നിരിക്കുക ആണ്.
ജൂണിൽ ആണ് ചിത്രീകരണം ആരംഭിക്കുക എന്ന് വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന നടൻ ഇന്ദ്രജിത്ത് ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചു. ജൂൺ-ജൂലൈ സമയത്ത് മറ്റ് ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടില്ല എങ്കിൽ ചെയ്യരുത് എന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ വിളിച്ചു ആവശ്യപ്പെട്ടു എന്ന് ആണ് ഇന്ദ്രജിത്ത് പറഞ്ഞത്.
റാമിന്റെ ബാക്കിയുള്ള ഭാഗങ്ങൾ യൂകെയിൽ ആയിരിക്കും ചിത്രീകരിക്കുക. നാല്പത് ദിവസത്തെ ഷെഡ്യൂൾ ആണ് യൂകെയിൽ ബാലൻസ് ഉള്ളത് എന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ഇന്ത്യ ഷെഡ്യൂൾ പൂർത്തിയായി എന്നും റാം വലിയ ഒരു സിനിമ ആണെന്നും ആക്ഷൻ ത്രില്ലർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഷൻ ഇമ്പോസിബിൾ സ്റ്റണ്ട് ഡയറക്ടർ ആണ് ചിത്രത്തിന് ആക്ഷൻ ഒരുക്കുക എന്ന് ആണ് മുൻപ് തന്നോട് പറഞ്ഞത് എന്നും ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ടോ എന്നറിയില്ല എന്നും ഇന്ദ്രജിത്ത് വെളിപ്പെടുത്തി.
ചിത്രീകരണം പകുതിയോളം പൂർത്തിയായപ്പോൾ ആണ് ഈ ആക്ഷൻ ത്രില്ലറിന്റെ ഷെഡ്യൂൾ എല്ലാം തടസപ്പെടുത്തി കൊണ്ട് കോവിഡ് ലോകം മുഴുവൻ വ്യാപിച്ചു ലോക്ഡൗണിലേക്ക് എത്തിയത്. 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ ആയിരുന്നു ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പൂർത്തിയായത്. ഈ ചിത്രത്തിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായികയായി എത്തുന്നത്. ആദ്യമായി ആണ് തൃഷയും മോഹൻലാലും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. നിവിൻ പോളി ചിത്രം ഹേയ് ജൂഡിൽ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് റാം.