in

രാം ചരണിന്റെ ‘പെഡ്ഡി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

രാം ചരണിന്റെ ‘പെഡ്ഡി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർതാരം രാം ചരണിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘പെഡ്ഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബുചി ബാബു സനയാണ്. രാം ചരണിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ജാൻവി കപൂറാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരണിന്റെ 16-ാമത് ചിത്രമാണിത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പരുക്കൻ വസ്ത്രം ധരിച്ച് സിഗരറ്റ് വലിക്കുന്ന രാം ചരണിനെയാണ് കാണുന്നത്. ചിത്രത്തിനുവേണ്ടി താരം വലിയ ശാരീരിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. രണ്ടാമത്തെ പോസ്റ്ററിൽ ഒരു പഴയ ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്ന രാം ചരണിനെയും പിന്നിൽ ഫ്ലഡ്‌ലൈറ്റുകൾ പ്രകാശിക്കുന്ന ഒരു ഗ്രാമീണ സ്റ്റേഡിയവും കാണാം. ഈ പോസ്റ്ററുകൾ സിനിമയുടെ കഥാഗതിയെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും സൂചന നൽകുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ഡ്രാമയാണ് ചിത്രമെന്ന് അനുമാനിക്കാം.

‘ഉപ്പെന്ന’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയനായ ബുചി ബാബു സനയുടെ ഈ ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഒരുക്കുന്ന ചിത്രം ഒരു മികച്ച ദൃശ്യവിരുന്ന് നൽകും എന്നാണ് റിപ്പോർട്ട്. രാം ചരൺ, ശിവരാജ് കുമാർ, ജഗപതി ബാബു, ദിവ്യേന്ദു എന്നിവരാണ് പ്രധാന താരങ്ങൾ. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

ബിഗ് സ്ക്രീനിൻ്റെ സർവാധിപനായി മോഹൻലാൽ, ആഗോളനിലവാരത്തോടെ മലയാളത്തിൻ്റെ എമ്പുരാൻ; റിവ്യൂ വായിക്കാം…

വിവിധ ഇടങ്ങളിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഓപ്പണിംഗ് റെക്കോർഡുകൾ തിരുത്തി മലയാളത്തിൻ്റെ എമ്പുരാൻ; കണക്കുകൾ ഇങ്ങനെ…