ഒരു കള്ള് ഷാപ്പിൽ നടക്കുന്ന ക്രൈം, അന്വേഷിക്കാൻ ബേസിലും; ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ ട്രെയിലർ പുറത്ത്
നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് ആണ് നിർമ്മിക്കുന്നത്.
ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ 2 മിനിറ്റ് 7 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കള്ള് ഷാപ്പിൽ നടക്കുന്ന ക്രൈമിനെ ചുറ്റിപ്പറ്റിയാണ് ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഈ ഒരു ക്രൈം അന്വേഷിക്കാൻ എത്തുന്ന പോലിസ് കഥാപാത്രമായാണ് ബേസിൽ വേഷമിടുന്നത്. ആകാംക്ഷ നിറയ്ക്കുന്നതിന് ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ എന്ന പ്രതീക്ഷ ആണ് ട്രെയിലർ നൽകുന്നത്. ട്രെയിലർ:
ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ്. തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. ഗാനരചന-മുഹ്സിൻ പരാരി, എഡിറ്റർ-ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ.
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിജു തോമസ്,പ്രൊഡക്ഷന്‍ ഡിസൈനർ,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ്- സമീറ സനീഷ് മേക്കപ്പ്-റോണക്സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ- വിഷ്ണു ഗോവിന്ദ് ആക്ഷൻ-കലൈ കിംഗ് വൺ,കളറിസ്റ്റ്-ശ്രീക് വാര്യർ,വിഎഫ്എകസ്-എഗ്ഗ് വൈറ്റ്, ഡിജിറ്റൽ പ്രൊമോഷൻ-സ്നേക്ക് പ്ലാന്റ്, സ്റ്റില്‍സ്-രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്, ‘ആവേശ’ത്തിനു ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സ് ജനുവരി 16-ന് പ്രദർശനത്തിനെത്തിക്കുന്ന ചിത്രമാണ് ”പ്രാവിന്‍ കൂട് ഷാപ്പ് “. പി ആർ ഒ-എ എസ് ദിനേശ്.