in

ജഗദീഷും ഇന്ദ്രൻസും പ്രശാന്ത് അലക്സാണ്ടറും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ മാർച്ച് ഏഴിന്; ‘പരിവാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജഗദീഷും ഇന്ദ്രൻസും പ്രശാന്ത് അലക്സാണ്ടറും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ മാർച്ച് ഏഴിന്; ‘പരിവാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പരിവാർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി എൻ്റർടെയ്നർ ആയാണ് ഒരുക്കുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് ഏഴിന് പ്രദർശനത്തിനെത്തും.

പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ ,കേണി (തമിഴ്) തുടങ്ങി ഏഴോളം സിനിമകൾ മുൻപ് നിർമ്മിച്ചിട്ടുണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ,ഷാബു പ്രൗദീൻ,ആൽവിൻ മുകുന്ദ്,വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു പ്രമുഖ നടിനടന്മാർ. ഫസ്റ്റ് ലുക്ക്:

View this post on Instagram

A post shared by Fragrant Nature Film Creations (@fragrantnaturefilmcreations_)

ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ ആണ് നിർവഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ.

ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വിഎഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര. പി ആർ ഒ-എ എസ് ദിനേശ്.

റോഷാക്ക് സംവിധായകൻ ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം ‘നോബഡി’ ചിത്രീകരണം ആരംഭിക്കുന്നു; അപ്‌ഡേറ്റ് പുറത്ത്

ചുവടുകളുമായി പ്രണയിച്ച് ബേബിയും സുകുവും; ‘പൈങ്കിളി’യിലെ പ്രൊമോ വീഡിയോ ഗാനം പുറത്ത്…