in

ബി ടെക്കിന് ശേഷം ഓട്ടോറിക്ഷ ഡ്രൈവറായ നായകനായി ധ്യാൻ; ‘ഒരു വടക്കൻ തേരോട്ടം’ വരുന്നു

ബി ടെക്കിന് ശേഷം ഓട്ടോറിക്ഷ ഡ്രൈവറായ നായകനായി ധ്യാൻ; ‘ഒരു വടക്കൻ തേരോട്ടം’ വരുന്നു

നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘ഒരു വടക്കൻ തേരോട്ടം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ആണ് നായകനാകുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദൻ നാരായണൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

പ്രശസ്തരായ രണ്ടു ആളുകളുടെ പുതു തലമുറ ഒന്നിച്ച് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസനും തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണൻ്റെ മകൻ വസുദേവ് കൃഷ്ണയും ആണ് ആദ്യമായി സംഗീത രംഗത്ത് അവരവരുടെ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ബേണിയും മകൻ ടാൻസനും ചേർന്ന് സംഗീതം പകർന്ന ഗാനം, ഗായകനായ പി ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണ ആലപിച്ച ഗാനം എറണാകുളം മൈ സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്തു. ഇതിന് പിന്നാലെ ആണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

ധ്യാനിനെ കൂടാതെ ഈ ചിത്രത്തിന്റെ താരനിരയിൽ തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ഭാഗമാകുന്നു. പുതു മുഖ നായികയായി ദിൽന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും പ്രധാന വേഷത്തിൽ എത്തുന്നു. കൂടാതെ, സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ , കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ,മൻസു മാധവ, അരുൺ പുനലൂർ , കല സുബ്രഹ്മണ്യം, അംബിക മോഹൻ , പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ,അനില , തനു ദേവി എന്നിവർക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ , സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്- സുര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്- സനൂപ് എസ്, സുനിൽ നായർ, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ, പ്രൊജക്ട് ഹെഡ്- മോഹൻ ( അമൃത ) എഡിറ്റിങ്ങ്-ജിതിൻ ഡി കെ, കലാ സംവിധാനം- ബോബൻ ഗാന രചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം ഗായകർ-ഹരിശങ്കർ വസുദേവ് കൃഷ്ണ, നിത്യാ മാമൻ, ശ്രീജ ദിനേശ്.

ബാക്ക് ഗ്രൗണ്ട് സ്കോർ-നവനീത് സൗണ്ട് ഡിസൈൻ- സിനോയ് ജോസഫ് പ്രൊഡക്ഷൻ കൺട്രോളർ- എസ്സാ കെ എസ്തപ്പാൻ, കളറിസ്റ്റ്-സി പി രമേശ് മേക്കപ്പ്-സിനൂപ് രാജ് കോസ്റ്റ്യൂംസ്-സൂര്യ ശേഖർ, സ്റ്റിൽസ്-ഷുക്കു പുളിപ്പറമ്പിൽ ഡിസൈനർ-അമൽ രാജു, സ്റ്റുഡിയോ-ഏരീസ് വിസ്മയാസ് മാക്സ്, സൗണ്ട് റെക്കോർഡിസ്റ്റ്- ഫ്രാൻസിസ് സി ഡേവിഡ്, ചീഫ് അസോസിയേറ്റ് ഡയരക്ടർ-വിഷ്ണു ചന്ദ്രൻ,വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.

ജോഡികളായി അർജുൻ അശോകനും അനഘ നാരായണനും; ‘അൻപോടു കണ്മണി’ ടീസർ പുറത്ത്

റൊമാൻ്റിക് ഗാനരംഗത്തിൽ ഉഗ്രൻ പ്രകടനവുമായി ദുൽഖറും മീനാക്ഷി ചൗധരിയും; ലക്കി ഭാസ്കറിലെ ‘മിണ്ടാതെ’ വീഡിയോ ഗാനം പുറത്ത്…