ഒരു ലോഡ് ആൾക്കാരെ അടിച്ചു നിരത്തി ബിജു മേനോന്റെ മാസ്; ‘ഒരു തെക്കൻ തല്ല് കേസ്’ ട്രെയിലർ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്…
![](https://newscoopz.in/wp-content/uploads/2022/08/Oru-Thekkan-Thallu-Case-Trailer-SS-1024x538.jpg)
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ ആക്ഷനിൽ തിളങ്ങിയ ബിജു മേനോൻ വീണ്ടും അക്ഷനുമായി എത്തുകയാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രത്തിൽ. അമ്മിണി പിള്ള വെട്ട് കേസ് എന്ന പേരിൽ ജി ആർ ഇന്ദുഗോപൻ എഴുതിയ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം ശ്രീജിത്ത് എൻ ആണ് സംവിധാനം ചെയ്യുന്നത്. രാജേഷ് ആണ് തിരക്കഥ രചിച്ചത്. ഇ4 എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടു.
2 മിനിറ്റ് 25 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ചിത്രത്തിന്റെ മികച്ച നിലവാരമുള്ള മേക്കിങ് ക്വാളിറ്റി എടുത്തു കാട്ടുന്നുണ്ട്. ബിജു മേനോന്റെ ആക്ഷൻ രംഗങ്ങൾ ആണ് ട്രെയിലറിന്റെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ആക്ഷന്‍ വളരെയേറെ പ്രാധാന്യമുണ്ട് എന്നത് ട്രെയിലർ തന്നെ വ്യക്തമാക്കുന്നുണ്ട്. പത്മപ്രിയ മലയാള സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണ് ഇത്. മറ്റ് പ്രധാന വേഷങ്ങളിൽ റോഷൻ മാത്യുവും നിമിഷ സജയനും ആണ് അഭിനയിച്ചിരിക്കുന്നത്. ട്രെയിലർ:
![](https://newscoopz.in/wp-content/uploads/2022/08/Oru-Thekkan-Thallu-Case-Trailer-1024x538.jpg)
ട്രെയിലറിന് വന്‍ സ്വീകാര്യത ആണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് 3.5 മില്യണ്‍ കാഴ്ചകള്‍ ആണ് യൂട്യൂബില്‍ ട്രയിലറിന് ലഭിച്ചിരിക്കുന്നത്.