‘മൾട്ടിവേർസ് മന്മഥൻ’ വരുന്നു; വൻ മേക്ക് ഓവറിന് ശേഷം സൂപ്പർ ഹീറോ ചിത്രവുമായി നിവിൻ പോളി

വൻ മേക്ക് ഓവറുമായി ആരാധകരെ ഞെട്ടിച്ച മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മൾട്ടിവേർസ് മന്മഥൻ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്. നവാഗതരായ അനന്ദു എസ്. രാജും നിതിരാജും ചേർന്നാണ് സഹ രചന നിർവ്വഹിച്ചിരിക്കുന്നത്. കോമഡി-ആക്ഷൻ-ഫാന്റസി എൻ്റർടൈനർ ആയിട്ട് ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്‌സ് സൂപ്പർഹീറോ എന്ന വിശേഷണത്തോടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിഡി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ‘മൾട്ടിവേർസ് മന്മഥൻ’ ഒരുങ്ങുന്നത്. അനീഷ് രാജശേഖരൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് കോളാബറേഷൻ. ഈ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. ടൈറ്റിൽ പോസ്റ്റർ: