in

സ്റ്റാൻലി ആയി നിവിൻ; റോഷന്റെ ‘സാറ്റർഡേ നൈറ്റ്’ ഫസ്റ്റ് ലുക്ക് പുറത്ത്…

സ്റ്റാൻലി ആയി നിവിൻ; റോഷന്റെ ‘സാറ്റർഡേ നൈറ്റ്’ ഫസ്റ്റ് ലുക്ക് പുറത്ത്…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റാൻലിയെ തിരകയുക ആണ് സോഷ്യൽ മീഡിയ. താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആണ് ഈ സ്റ്റാലിയെ തിരകയല്‍ ആരംഭിച്ചത്. ഇപ്പോളിതാ സ്റ്റാൻലി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുക ആണ്. മലയാളത്തിന്റെ പ്രിയ യുവ നായകന്‍ നിവിൻ പോളിയാണ് ആ സ്റ്റാൻലി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിലെ നിവിന്‍റെ കഥാപാത്രം ആണ് സ്റ്റാൻലി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

സ്റ്റാൻലി ആയി നിവിന്‍ എത്തുന്ന ചിത്രത്തില്‍ കൂട്ടുകാർ ആയി മലയാളത്തിന്റെ പ്രിയ താരങ്ങള്‍ ആയ അജു വർഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ എത്തുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിവിന് ഒപ്പം ഈ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റര്‍:

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ചിരിയുടെയും കഥയാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് നിവിന്‍ കുറിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകര്‍ക്ക് നല്‍കുന്ന സൂചനയും ഇത് തന്നെയാണ്. നവീന്‍ ഭാസ്കറിന്റെ തിരക്കഥയില്‍ ആണ് ചിത്രം ഒരുക്കിയത്. അസ്ലം കെ പുരയില്‍ ആണ് ചിത്രത്തിന്‍റെ ഡിഒപി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. ജെക്സ് ബിജോയ്‌ ആണ് സംഗീത സംവിധാനം.

ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് ആയിരുന്നു റോഷന്‍റെ അവസാന റിലീസ് ചിത്രം. ഒടിടി റിലീസ് ആയി ആയിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. അവസാന തിയേറ്റര്‍ റിലീസ് ആയി എത്തിയത് പ്രതി പൂവന്‍ കോഴി എന്ന ചിത്രവും. കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷമാണിപ്പോള്‍ നിവിനും റോഷനും വീണ്ടും ഒന്നിക്കുന്നത്. ചിത്രം പൂജ റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.

“വരുന്നു ഒരു പ്രഖ്യാപനം”; ചർച്ചയായി ആന്റണി പെരുമ്പാവൂറിന്റെ ട്വീറ്റ്…

കൂടുതൽ വലുതായി ‘എമ്പുരാൻ’, ചിത്രം മറ്റ് ഭാഷകളിലേക്കും; ലൂസിഫർ കോർ ടീമിന്റെ വീഡിയോ പുറത്ത്…