in ,

“ചർച്ച നേരിനെ കുറിച്ച് മാത്രം”; നേര് ടീമിൻ്റെ സ്പെഷ്യൽ വീഡിയോ പുറത്ത്…

“ചർച്ച നേരിനെ കുറിച്ച് മാത്രം”; നേര് ടീമിൻ്റെ സ്പെഷ്യൽ വീഡിയോ പുറത്ത്…

മോഹൻലാൽ – ജിത്തു ജോസഫ് ടീം ഒന്നിക്കുന്ന നേര് എന്ന ചിത്രം ഈ ആഴ്ച്ചയിൽ റിലീസിന് തയ്യാറായിരിക്കുകയാണ്. റിലീസിന് മുന്നോടിയായി നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ നേര് ടീമിൻ്റെ അഭിമുഖങ്ങൾ വരികയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു കഴിഞ്ഞു. ഇനിയും ഈ അഭിമുഖങ്ങൾ കണ്ടിട്ടില്ലാത്ത പ്രേക്ഷകർക്ക് ആ ആശയക്കുഴപ്പം ഒഴിവാക്കാനായി ഒരു സ്പെഷ്യൽ വീഡിയോ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ തന്നെ പുറത്തിറക്കിയിരിക്കുകയാണ്.

നായകൻ മോഹൻലാൽ, സംവിധായകൻ ജിത്തു ജോസഫ്, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ, നടൻ ജഗദീഷ്, നടി അനശ്വര രാജൻ, നേരിൻ്റെ തിരക്കഥാകൃത്തും നടിയുമായ ശാന്തിദേവി എന്നിവർ പങ്കെടുത്ത ചർച്ചയുടെ വീഡിയോ ആണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ:

അതേസമയം, സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. 2 മണിക്കൂർ 32 മിനിറ്റ് ആണ് ചിത്രത്തിൻ്റെ ദൈർഘ്യം. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ ചിത്രത്തിൻ്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാം:

ഈ മിഡിൽ ക്ലാസ് ‘ഫാലിമി’ ഇനി ഒടിടിയിൽ; റിലീസ് തീയതി ഇതാ…

ബീച്ചിൽ ചുവട് വെച്ച് ഋത്വിക്കും ദീപികയും; ഫൈറ്ററിലെ പുതിയ ഗാനം സൂപ്പർ ഹിറ്റ്…