in

“50 കോടിയുടെ തിളക്കത്തിൽ നേര്”; നന്ദി പറഞ്ഞ് മോഹൻലാൽ…

“50 കോടിയുടെ തിളക്കത്തിൽ നേര്”; നന്ദി പറഞ്ഞ് മോഹൻലാൽ…

ജിത്തു ജോസഫ് – മോഹൻലാൽ ടീം ഒന്നിച്ച ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആയ നേര് ബോക്സ് ഓഫീസിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഒൻപതാം ദിവസം ചിത്രത്തിൻ്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ അൻപത് കോടി കടന്നിരിക്കുകയാണ്. സലാർ, ഡങ്കി പോലെയുള്ള വമ്പൻ പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് ഒപ്പം ക്ലാഷ് റിലീസ് ചെയ്താണ് ചിത്രത്തിൻ്റെ ഈ 50 കോടി ക്ലബ് പ്രവേശനം എന്നത് തിളക്കം കൂട്ടുന്നു. ചിത്രത്തിന്റെ നേട്ടത്തിൽ മോഹൻലാൽ പ്രേക്ഷകരോട് നന്ദിയും നേര് ക്രൂവിന് അഭിനന്ദനങ്ങളും അറിയിച്ചു.

2023 ലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് വീക്ക് കളക്ഷൻ (കേരള) നേടിയതിന് പിന്നാലെ ആണ് ചിത്രം ഇപ്പൊൾ അൻപത് കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. 22.37 കോടി ആണ് നേരിൻ്റെ ഓപ്പണിംഗ് വീക്ക് കേരള കളക്ഷൻ. 25.15 കോടി കളക്ഷൻ നേടിയ 2018 ആണ് ഒന്നാം സ്ഥാനത്ത് (2023). ക്രിസ്മസ് ദിനത്തിൽ ‘നേര്’ കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന സർവ്വകാല റെക്കോർഡും നേടിയിരുന്നു.

‘നേരി’ന് കേരള ബോക്സ് ഓഫീസിൽ പുതിയ സർവ്വകാല റെക്കോർഡ്…

“കരിമല കേറി വന്നൊരു വീര്”; സാക്ഷാൽ ‘വാലിബൻ’ പാടിയ ഗാനം പുറത്ത്…