in

നാനിയും ദുൽഖർ സൽമാനും ഒന്നിക്കുന്നു?; ചിത്രമൊരുങ്ങുന്നത് തെലുങ്കിൽ

നാനിയും ദുൽഖർ സൽമാനും ഒന്നിക്കുന്നു?; ചിത്രമൊരുങ്ങുന്നത് തെലുങ്കിൽ

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ വീണ്ടും തെലുങ്ക് ചിത്രത്തിൽ നായകനാവുന്നു എന്ന് വാർത്തകൾ. തെലുങ്കിലെ യുവസൂപ്പർതാരം നാനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ദുൽഖർ ആണ് നായകനെന്ന വാർത്തകളാണ് ഇപ്പോൾ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോർട്ട് എന്ന ചിത്രത്തിലൂടെ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ റാം ജഗദീഷിന്റെ അടുത്ത ചിത്രത്തിലാണ് ദുൽഖർ നായകനായി എത്തുക എന്നാണ് വാർത്തകൾ.

റാം ജഗദീഷിന്റെ കോർട്ട് എന്ന ചിത്രം നിർമ്മിച്ചതും നാനി ആണ്. കോർട്ട് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ റാം ജഗദീഷിന്റെ അടുത്ത ചിത്രവും നിർമ്മിക്കാനുള്ള കരാർ നാനി ഒപ്പ് വെച്ചിരുന്നു എന്നാണ് റിപ്പോർട്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങാൻ പോകുന്ന ഈ ചിത്രത്തിലേക്ക് നായകനായി ആണ് ഇപ്പോൾ ദുൽഖർ സൽമാനെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ ഉണ്ടാകുമോ ഇല്ലയോ എന്ന വിവരം വൈകാതെ തന്നെ സ്ഥിരീകരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇപ്പോൾ തെലുങ്ക് ചിത്രമായ ‘ആകാശം ലോ ഓക താര’ പൂർത്തിയാക്കുന്ന തിരക്കിലാണ് ദുൽഖർ സൽമാൻ. അതിന് ശേഷം മലയാള ചിത്രമായ ‘ഐ ആം ഗെയിം’ ആണ് ദുൽഖർ ചെയ്യുക. നഹാസ് ഹിദായത്ത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം മെയ് ആദ്യ വാരം തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്. ഇതിന്റെ നിർമ്മാണവും നിർവഹിക്കുന്നത് ദുൽഖർ ആണ്.

ഹിറ്റ് 3 എന്ന പുതിയ ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം നാനി ഇനി ചെയ്യുന്നത് ശ്രീകാന്ത് ഒഡേല ഒരുക്കുന്ന ദ പാരഡൈസ് എന്ന ചിത്രമാണ്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ദ പാരഡൈസ് ഒരുങ്ങുന്നത്.

മാത്യു തോമസ് ചിത്രം ‘ലൗലി’ നാളെ മുതൽ; ത്രീഡി വിസ്മയം സമ്മാനിക്കാൻ വീണ്ടുമൊരു മലയാള ചിത്രം