ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങൾ നാഗബന്ധത്തിലൂടെ സംരക്ഷിക്കപ്പെടുന്നു, ‘നാഗബന്ധം’ ആ കഥ പറയും; പ്രീ ലുക്ക് പോസ്റ്റർ പുറത്ത്…
‘ഡെവിൾ ദ ബ്രിട്ടീഷ് സീക്രട്ട് ഏജൻ്റ് ‘ എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ അഭിഷേക് നാമ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘നാഗബന്ധം’ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ദ സീക്രട്ട് ട്രെഷർ എന്ന ടൈറ്റിൽ ടാഗ് ലൈനോടെ എത്തുന്ന ചിത്രം, ഇതുവരെ പറയാത്ത കഥകളുടെ അത്ഭുത ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്ന ചിത്രമായിരിക്കും എന്ന് പ്രീ ലുക്ക് പുറത്ത് വിട്ടു കൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചു. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെയാണ് ചിത്രത്തിൻ്റെ പ്രീ ലുക്ക് പുറത്ത് വന്നിരിക്കുന്നത്.
നാഗബന്ധം ചിത്രത്തിലെ നായകൻ വിരാട് കർണ്ണയുടെ ലുക്ക് ജനുവരി 13 ന് അണിയറ പ്രവർത്തകർ പുറത്ത് വിടും. പെദ്ദാ കപു എന്ന ആക്ഷൻ ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച വിരാട് കർണ തന്റെ മികച്ച പ്രകടനം കൊണ്ട് ഏറെ കയ്യടി നേടിയ താരമാണ്. നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന നാഗബന്ധത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. തെലുങ്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങൾ നാഗബന്ധത്തിലൂടെ സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം ഉയർന്ന നിർമ്മാണ മൂല്യങ്ങളും അസാധാരണമായ വിഎഫ്എക്സ്- സാങ്കേതിക നിലവാരവും വാഗ്ദാനം ചെയ്യുന്നു. 2025ൽ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഈ പാൻ ഇന്ത്യൻ ചിത്രം റിലീസ് ചെയ്യും. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.
ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി