ഇന്ത്യയുടെ അഭിമാനം, ഓസ്കാർ നേടി ചരിത്രമെഴുതി ആർആർആർ ഗാനം…
എല്ലാവരും കാത്തിരുന്ന ആ നിമിഷം യാഥാർത്ഥ്യമായിരിക്കുകയാണ്. 2023-ലെ ഓസ്‌കാർ പുരസ്‌കാരം ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് തന്നെ ലഭിച്ചിരിക്കുന്നു. മികച്ച ഗാന വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രത്തിലെ ഗാനമായി ഈ ഗാനം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജൂനിയർ എൻടിആർ, റാം ചരൺ എന്നിവരെ നായകന്മാരാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ഈ നേട്ടത്തിലൂടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നു.
ഓസ്കാർ അവാർഡിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ ഈ വാർത്ത പങ്കുവെച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരാധകർക്ക് ഈ ഓസ്കാർ സമർപ്പിക്കുന്നു എന്നാണ് ആർആർആർ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Here's the energetic performance of "Naatu Naatu" from #RRR at the #Oscars. https://t.co/ndiKiHeOT5 pic.twitter.com/Lf2nP826c4
— Variety (@Variety) March 13, 2023
Watch the live #Oscars performance of #RRR's "Naatu Naatu" from inside the Dolby Theatre, along with director S. S. Rajamouli pic.twitter.com/EQ9aLz0c0y
— The Hollywood Reporter (@THR) March 13, 2023
'Naatu Naatu' from 'RRR' wins the Oscar for Best Original Song! #Oscars #Oscars95 pic.twitter.com/tLDCh6zwmn
— The Academy (@TheAcademy) March 13, 2023