ഇന്ദ്രജിത്തും അനശ്വര രാജനും ഒന്നിക്കുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലർ’ മെയ് 23ന് തിയേറ്ററുകളിലേക്ക്!

ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലർ’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. റൊമാൻ്റിക് കോമഡിയായി ഒരുക്കിയ ചിത്രം മെയ് 23ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
പുറത്തിറങ്ങിയ പോസ്റ്ററിൽ, ഒരു കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന ഇന്ദ്രജിത്തിനെയും, വെളുത്ത ഗൗണിൽ അതിമനോഹരിയായി ആ കണ്ണാടിയിൽ പ്രതിഫലിക്കുന്ന അനശ്വര രാജനെയും കാണാം. ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർജുൻ ടി സത്യനാണ്.
ഈ ചിത്രത്തിൽ ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മ്യൂസിക് 247 ആണ് ചിത്രത്തിൻ്റെ മ്യൂസിക് പാർട്നർ. ബാബു ആർ, സാജൻ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസഴ്സ്. ഛായാഗ്രഹണം പ്രദീപ് നായരും, എഡിറ്റിംഗ് സോബിൻ സോമനും, സംഗീതം പി എസ് ജയ്ഹരിയും നിർവ്വഹിച്ചിരിക്കുന്നു.
കലാ സംവിധാനം: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുഗൻ, ഗാനരചന: മഹേഷ് ഗോപാൽ, വസ്ത്രാലങ്കാരം: ബ്യുസി ബേബി ജോൺ, മേക്കപ്പ്: ബൈജു ശശികല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംജി എം ആൻ്റണി, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ശരത് വിനായക്, അസോസിയേറ്റ് ഡയറക്ടർ: ശ്രീരാജ് രാജശേഖരൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ലിറിക് വീഡിയോ & ക്രീയേറ്റീവ്സ്: റാബിറ്റ് ബോക്സ് ആഡ്‌സ്, സ്റ്റിൽസ്: അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, പി ആർ ഓ: വാഴൂർ ജോസ്, ഹെയ്ൻസ്.