മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ പ്രോമോ വീഡിയോ പുറത്തിറങ്ങി!
ഇന്ന് മലയാള സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ട് വമ്പൻ പ്രഖ്യാപനം ഉണ്ടായി. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ സമ്മാനിച്ച പ്രിയദര്‍ശന്‍ – മോഹൻലാൽ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുന്നു. കുഞ്ഞാലി മരക്കാർ നാലാമന്‍റെ കഥ പറയുന്ന പുതിയ ചിത്രത്തിന്‍റെ പേര് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്നാണ്. ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, സി ജെ റോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളത്തിന്റെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം ആകും. 100 കോടിയോളം രൂപ നിർമ്മാണ ചിലവിൽ ആണ് മരക്കാർ ഒരുങ്ങുന്നത്. കുഞ്ഞാലി മരക്കാർ ഡയലോഗ് അടങ്ങിയ പ്രൊമോഷണൽ വിഡിയോയും അണിയറപ്രവർത്തകർ പുറത്തിറക്കി.
വീഡിയോ കാണാം: