in , ,

മോഹൻലാലിൻ്റെ താരപരിവേഷത്തിൻ്റെ ഏറ്റവും വലിയ ആഘോഷമാകാൻ ‘എമ്പുരാൻ’; ടീസർ പുറത്ത്…

മോഹൻലാലിൻ്റെ താരപരിവേഷത്തിൻ്റെ ഏറ്റവും വലിയ ആഘോഷമാകാൻ ‘എമ്പുരാൻ’; ടീസർ പുറത്ത്…

ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാൻ്റെ ടീസർ പുറത്ത്. മലയാളത്തിൻ്റെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ കൊച്ചിയിൽ ലോഞ്ച് ചെയ്തു. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിന്റെ 25-ാം വാർഷിക പരിപാടിയാണ് ടീസർ ലോഞ്ച് ചെയ്തത്. തമിഴിലെ പ്രമുഖ പ്രൊഡക്ഷൻ ബാനർ ആയ ലൈക്ക പ്രൊഡക്ഷൻസുമായി ചേർന്നാണ് ആശീർവാദ് സിനിമാസ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഒരു പുതിയ മോഹൻലാൽ ചിത്രത്തിന്റെ റിലീസിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആവേശം സോഷ്യൽ മീഡിയ ഒട്ടാകെ നിറച്ച് ആണ് എമ്പുരാൻ ടീസർ എത്തിയിരിക്കുന്നത്. ലൂസിഫറിലെ പ്രശസ്ത ഡിയലോഗുകളുമായി ആരംഭിച്ച ടീസർ നിരവധി വമ്പൻ ആക്ഷൻ രംഗങ്ങളുടെ മിന്നും കാഴ്ച സമ്മാനിക്കുകയും ചിത്രത്തിന്റെ ബിഗ് കാൻവാസ് പ്രേക്ഷകർക്ക് കാട്ടി തരുകയും ചെയ്യുന്നുണ്ട്. ടീസർ കാണാം:

മുരളി ഗോപി രചിച്ച് 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തോടെ ആരംഭിച്ച ‘ലൂസിഫർ’ ഫ്രാഞ്ചൈസിയിൽ മൂന്ന് ചിത്രങ്ങൾ ആണ് ഉണ്ടാവുക. ഇന്ദ്രജിത്ത് സുകുമാരൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ, സായികുമാർ തുടങ്ങി ലൂസിഫർ താരങ്ങൾ വീണ്ടും അതേ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മറ്റ് പ്രമുഖ താരങ്ങളും ഭാഗമാകുന്നുണ്ട്. 2025 മാർച്ച് 27-ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ജനനായകനായി ആരവം സൃഷ്ടിക്കാൻ ദളപതി; വിജയ് – എച്ച് വിനോദ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി

കയ്യടി നേടിയ ‘ഉണ്ട’ക്ക്‌ ശേഷം മമ്മൂട്ടി – ഖാലിദ് റഹ്മാൻ ടീം വീണ്ടും?