in

മോഹൻലാൽ ചിത്രവുമായി ജൂഡ് ആന്റണി ജോസഫ്?

മോഹൻലാൽ ചിത്രവുമായി ജൂഡ് ആന്റണി ജോസഫ്?

2018 എന്ന ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം ഒരുക്കിയ ജൂഡ് ആന്റണി ജോസഫ് അതിനു ശേഷം ഒരുക്കാൻ പോകുന്ന ചിത്രങ്ങളുടെ പണിപ്പുരയിലാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം പ്ലാൻ ചെയ്യുകയാണ് ജൂഡ്. അദ്ദേഹം മോഹൻലാലിനോട് പറഞ്ഞ കഥക്ക് മോഹൻലാൽ പച്ചക്കൊടി കാണിച്ചു എന്ന വാർത്തകളാണ് വരുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകൻ കൂടിയായ ജൂഡ് ആന്റണി ഏറെ നാളായി ഒരു മോഹൻലാൽ ചിത്രം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. ഇപ്പോൾ പ്ലാൻ ചെയ്യുന്ന മോഹൻലാൽ ചിത്രം അദ്ദേഹത്തിന്റെ തൊട്ടടുത്ത ചിത്രമാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അടുത്തിടെ തമിഴിലെ വമ്പൻ ബാനറായ വേൽസ് ഫിലിം ഇന്റർനാഷണൽ പ്രഖ്യാപിച്ച അവരുടെ അടുത്ത പത്ത് ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്യുന്നതും ജൂഡ് ആന്റണി ജോസഫ് ആണ്.

ഇത് കൂടാതെ ജയറാം നായകനായ ഒരു മലയാള ചിത്രത്തിന് ജൂഡ് തിരക്കഥയും രചിക്കുന്നുണ്ട്. ജി പ്രജിത് സംവിധാനം ചെയ്യുമെന്ന് വാർത്തകൾ വരുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് ഗോകുലം മൂവീസ് ആണെന്നും വാർത്തകൾ വന്നിരുന്നു. ജയറാമിനൊപ്പം മകൻ കാളിദാസ് ജയറാമും ഇതിൽ പ്രധാന വേഷം ചെയ്യുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

2018 എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം നിവിൻ പോളി നായകനായ ഒരു മലയാള ചിത്രവും, തമിഴിൽ ഒരു വമ്പൻ ചിത്രവും ജൂഡ് ആന്റണി ജോസഫ് പ്ലാൻ ചെയ്തിരുന്നു. ഓം ശാന്തി ഓശാന എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി 2014 ൽ അരങ്ങേറ്റം കുറിച്ച ജൂഡ് ആന്റണി ജോസഫ് അതിന് ശേഷം ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ വേഷങ്ങളിലൂടെ ഒരു നടനെന്ന നിലയിലും മലയാളത്തിൽ ശ്രദ്ധ നേടിയ ആളാണ് ജൂഡ്.

റീ റിലീസിലും ജനപ്രിയം മോഹൻലാൽ ചിത്രങ്ങൾ; ഇനി വരുന്നത് രാവണപ്രഭുവും തേന്മാവിൻ കൊമ്പത്തും!

അൽഫോൺസ് പുത്രൻ – നിവിൻ പോളി ടീം വീണ്ടും; പ്രഖ്യാപനം ഉടൻ?