in , ,

നിയമപോരാട്ടത്തിന് ചൂട് പകർന്ന് ‘മിഴിയിലെ സൂര്യനും’; ‘ജെ.എസ്.കെ’യിലെ പുതിയ ഗാനം പുറത്ത്

നിയമപോരാട്ടത്തിന് ചൂട് പകർന്ന് ‘മിഴിയിലെ സൂര്യനും’; ‘ജെ.എസ്.കെ’യിലെ പുതിയ ഗാനം പുറത്ത്

സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) യിലെ പുതിയ ഗാനം പുറത്തിറങ്ങി. നിയമപരമായ വിഷയങ്ങളെ മുൻനിർത്തി ഒരുങ്ങുന്ന ഈ ചിത്രത്തിലെ “മിഴിയിലെ സൂര്യനും” എന്ന ലിറിക്കൽ വീഡിയോ സീ മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ തീം സോംഗായ “റൈസ് ഫ്രം ഫയർ” വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഈ പുതിയ ഗാനവും എത്തുന്നത്.

മലയാളത്തിലും കന്നഡയിലുമുള്ള വരികളാണ് “മിഴിയിലെ സൂര്യനും” എന്ന ഗാനത്തിന്റെ സവിശേഷത. ജ്യോതിഷ് കാസ്സി രചന നിർവഹിച്ചിരിക്കുന്ന ഗാനത്തിന്, കന്നഡ വരികൾ നൽകിയിരിക്കുന്നത് സൂര്യ പ്രകാശാണ്. ഗിരീഷ് നാരായണൻ സംഗീതം ഒരുക്കി ആലപിച്ചിരിക്കുന്ന ഈ ഗാനം ‘ജെ.എസ്.കെ’യുടെ തീവ്രമായ നിയമപോരാട്ട കഥയ്ക്ക് വൈകാരികമായൊരു മാനം നൽകുന്നു.

വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയാണ് ‘ജെ.എസ്.കെ’യെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത്. ‘ചിന്താമണി കൊലക്കേസി’ലെ അഭിഭാഷക വേഷത്തിന് ശേഷം, ശക്തമായൊരു നിയമപോരാട്ടം പ്രമേയമാക്കുന്ന ഈ ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

അസ്‌കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. കോസ്മോസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജെ. ഫണീന്ദ്ര കുമാറാണ് ‘ജെ.എസ്.കെ’ നിർമ്മിക്കുന്നത്.രണിത് രണദിവയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംജിത്ത് മുഹമ്മദ് എഡിറ്റിംഗും ഗിരീഷ് നാരായണൻ സംഗീതവും ഒരുക്കുന്നു. ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും തീം മ്യൂസിക്കും ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹനൻ, കലാസംവിധാനം ജയൻ ക്രയോൺ, മേക്കപ്പ് പ്രദീപ് രംഗൻ, മിക്സിംഗ് അജിത് എ ജോർജ്ജ്, കോസ്റ്റ്യൂം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, കോറിയോഗ്രഫി സജിന മാസ്റ്റർ, സ്റ്റിൽസ് ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ ഐഡൻ്റ് ലാബ്സ് എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ. ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്ന ‘ജെ.എസ്.കെ’ ജൂൺ 27-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.

ഷെയിൻ നിഗം ചിത്രം ‘ഹാൽ’: ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിൽ അരങ്ങേറുന്നു

ദൃശ്യം 3 ഒക്ടോബറിൽ; ഒഫീഷ്യൽ വീഡിയോ പുറത്ത് വിട്ട് ആശീർവാദ് സിനിമാസ്