in

‘2018’ കീഴടങ്ങി, ആഗോള കളക്ഷനിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി ഒന്നാം സ്ഥാനത്ത്; കളക്ഷൻ റിപ്പോർട്ട്…

‘2018’ കീഴടങ്ങി, ആഗോള കളക്ഷനിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി ഒന്നാം സ്ഥാനത്ത്; കളക്ഷൻ റിപ്പോർട്ട്…

2016ൽ പുലിമുരുകൻ തീർത്ത റെക്കോർഡ് മറികടക്കാൻ 7 വർഷങ്ങൾ ആയിരുന്നു മലയാളത്തിന് വേണ്ടി വന്നത്. 2018 എന്ന ചിത്രം അന്ന് നേടിയ ആ റെക്കോർഡ് ഇപ്പോളിതാ 9 മാസങ്ങൾക്ക് ശേഷം അതിവേഗത്തിൽ മറികടന്നിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. മലയാളത്തിൻ്റെ എക്കാലത്തേയും ഏറ്റവും വലിയ പണം വാരി പടം എന്ന ടൈറ്റിൽ ഇനി ഈ മഞ്ഞുമ്മലിലെ പിള്ളേർക്ക് സ്വന്തം!

176 കോടി കളക്ഷൻ ആണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനോടകം നേടിയത്. ഇതിൽ 114 കോടി കളക്ഷനും ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നാണ് ലഭിച്ചത്. ഓവർസീസിൽ നിന്നുള്ള കളക്ഷൻ 7.5 മില്യൺ ഡോളർ ആണ്, ഏകദേശം 62 കോടി രൂപ. 175 കോടി രൂപ ആയിരുന്നു 2023 ൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് മുൻ റെക്കോർഡ് ഹോൾഡർ ആയ 2018 സ്വന്തമാക്കിയത്.

മഞ്ഞുമ്മൽ ബോയ്സ്സിന് തമിഴ് നാട്ടിൽ ലഭിച്ച അത്യുഗ്രൻ സ്വീകാര്യത ആണ് ഈ റെക്കോർഡ് നേട്ടത്തിൽ വളരെ നിർണായകമായത്. ആദ്യമായി 10, 20, 30, 40 കോടി എന്നീ കളക്ഷൻ തമിഴ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയ മലയാള ചിത്രം ആയി മാറിയ മഞ്ഞുമ്മൽ ബോയ്സ് 50 കോടിയും ഇവിടെ നിന്ന് നെടും എന്നാണ് വിലയിരുത്തൽ. 200 കോടി ആഗോള കളക്ഷൻ നേടി മലയാളത്തിൽ മറ്റൊരു പുതു ചരിത്രം കൂടി മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിക്കുമോ എന്ന ചോദ്യമാണ് ഇനി ബാക്കിയാകുന്നത്. അതിനും സാധ്യത ഉണ്ട് എന്നതാണ് വാസ്തവം!

അതേ സമയം, ജാൻ.എ.മൻ എന്ന കോമഡി ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ചിദംബരം രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിൻ്റെ ഏറ്റവും വലിയ പണം വാരി പടത്തിൻ്റെ സംവിധായകൻ ആയിരിക്കുന്നു എന്നത് വളരെ ശ്രദ്ധേയമാകുന്ന കാര്യമാണ്. സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ ഈ നേട്ടം ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നത് അടിവരയിട്ട് പറയേണ്ട കാര്യമാണ്.

Content Summary: Manjummel Boys surpassed Worldwide Gross Collection of 2018 and becomes all time record grosser (Mollywood)

അടുത്തകാലത്ത് ഇത്രയും ചിരിച്ചിട്ടില്ല, ഫാമിലിയ്ക്കും ഇഷ്ടമായി; ‘പ്രേമലു’വിൽ മയങ്ങി മഹേഷ് ബാബുവും…

നജീബിന് അഞ്ച് ഭാഷകളിലും ഒരേ ശബ്ദം; ‘ആടുജീവിതം’ ഡബ്ബിംഗ് പൂർത്തിയാക്കി പൃഥ്വിരാജ്…