in

വിനായകന്റെ വില്ലനായി അവതരിച്ച് മമ്മൂട്ടി; ഞെട്ടിച്ച് ‘കളങ്കാവൽ’ ഫസ്റ്റ് ലുക്ക്

വിനായകന്റെ വില്ലനായി അവതരിച്ച് മമ്മൂട്ടി; ഞെട്ടിച്ച് ‘കളങ്കാവൽ’ ഫസ്റ്റ് ലുക്ക്

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഏഴാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്ത്. ‘കളങ്കാവൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി വില്ലനായാണ് എത്തുന്നതെന്നാണ് സൂചന. വിനായകൻ ആണ് നായകനായി എത്തുന്നത്. രണ്ടു പേരുടെയും ലുക്ക് ആണ് രണ്ടു പോസ്റ്ററുകളിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

വിനായകൻ പോലീസ് ഓഫീസർ ആയെത്തുമ്പോൾ, ഒരു സീരിയൽ കില്ലർ ആയാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. കുപ്രസിദ്ധമായ സയനൈഡ് മോഹൻ എന്ന കില്ലർ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥാപാത്രം ഉണ്ടാക്കിയതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് ജിതിനും ജിഷ്ണു ശ്രീകുമാറും ചേർന്നാണ്.

View this post on Instagram

A post shared by Mammootty Kampany (@mammoottykampany)

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്. ഫൈസൽ അലി കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് മുജീബ് മജീദ്. പ്രവീൺ പ്രഭാകർ ആണ് ചിത്രത്തിന്റെ എഡിറ്റർ.

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് അതിനു മുൻപ് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം. ഏപ്രിൽ പത്തിനാണ് ബസൂക്ക എത്തുന്നത്.

ക്ലാസ് മുറിയിൽ പ്രണയിച്ച് നായകനും നായികയും, പുറത്ത് കയറുമായി കാലനും; ‘അതിഭീകര കാമുകൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൗബിനും നമിത പ്രമോദും ഒന്നിക്കുന്ന ‘മച്ചാൻ്റെ മാലാഖ’; ട്രെയിലർ പുറത്ത്…