മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളത്തിൽ; ‘കാതൽ’ പ്രഖ്യാപിച്ചു…
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലൂടെ മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന അവാർഡുകൾ നേടിയ ജിയോ ബേബിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ‘കാതൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ തമിഴ് നടി ജ്യോതിക ആണ് നായികാ വേഷത്തിൽ എത്തുന്നത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുക. ഈ ചിത്രത്തിൽ ടൈറ്റിൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. വിന്റേജ് ലുക്കിലുള്ള മമ്മൂട്ടിയെയും ജ്യോതികയേയും ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ദ് കോർ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്നത്. ജ്യോതികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ആണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ആദർശ് സുകുമാരനും പോൾസൺ സ്‌കറിയും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോർജ്ജ് സെബാസ്റ്റ്യൻ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഫ്രാൻസ് ലൂയിസ് ആണ്. മാത്യൂസ് പുളിക്കൻ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ പ്രവർത്തകരുടെ വിവരങ്ങൾ – ആർട്ട്: ഷാജി നടുവിൽ, പ്രോഡക്ഷന്‍ കൺട്രോളർ: ഡിക്‌സൺ പൊഡുതാസ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്. ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണ് കാതൽ. ടൈറ്റില്‍ പോസ്റ്റര്‍: