മമ്മൂട്ടിയെ ‘ക്രിസ്റ്റഫർ’ ആക്കി ബി ഉണ്ണിക്കൃഷ്ണൻ; ടൈറ്റിൽ പോസ്റ്റർ പുറത്ത്…
ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്ന ആണ് നിർമ്മാതാക്കൾ. ഉദയകൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിന് ‘ക്രിസ്റ്റഫർ’ എന്ന ടൈറ്റിൽ ആണ് നൽകിയിരിക്കുന്നത്. ടൈറ്റിൽ പോസ്റ്ററിലൂടെ ചിത്രത്തിന്റെ പേര് നിർമ്മാതാക്കൾ പുറത്തുവിട്ടത്. ടൈറ്റിലിന് താഴെ ‘ബിയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈൻ ടൈറ്റിലിന് നൽകിയിട്ടുണ്ട്.
തോക്ക് ഇടത് കയ്യിൽ പിടിച്ചു നിൽക്കുന്ന മമ്മൂട്ടിയുടെ കഥാപത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ടൈറ്റിൽ പോസ്റ്റർ ആയതിനാൽ പോസ്റ്ററിൽ കഥാപത്രത്തിന്റെ മുഖം ഉൾപ്പെടുത്തിയിട്ടിയില്ല. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ മേക്കിങ് വീഡിയോയിൽ നിന്ന് മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നിരുന്നു. പോസ്റ്റർ കാണാം:
Presenting The Title Poster of #Christopher , Written by #Udayakrishna , Directed by @unnikrishnanb & Produced by #RDIlluminations@FilmChristopher #ChristopherMovie pic.twitter.com/YtlNQvgFE0
— Mammootty (@mammukka) August 17, 2022
അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. തമിഴ് നടൻ വിനയ് റായ് ആണ് ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. വിനയുടെ അരങ്ങേറ്റ മലയാള ചിത്രം കൂടിയാണ് ഇത്.