in

ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്ന രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി…

“ഹരികൃഷ്ണൻസും ഇരട്ട ക്ലൈമാക്‌സും”; അന്ന് സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി മമ്മൂട്ടി…

വലിയ ഒരിടവേളയ്ക്കു ശേഷം സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘ഹരികൃഷ്ണൻസ്’. 1998ൽ പുറത്തിറങ്ങിയ ഈ ചിത്രം ഫാസിൽ ആയിരുന്നു തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ചിത്രം ഇറങ്ങിയ ആ കാലം മുതൽ ഇന്നും ചർച്ചയാകുന്ന ഒരു കാര്യമാണ് ചിത്രത്തിന്റെ ഇരട്ട ക്ലൈമാക്സ്. രണ്ട് സൂപ്പർതാരങ്ങളും ഒരാളെ തന്നെ സ്നേഹിക്കുമ്പോൾ നായിക ആരെ തിരഞ്ഞെടുക്കും എന്നത് ആയിരുന്നു ക്ലൈമാക്സ്. ഒരു ക്ലൈമാക്സിൽ നായിക മോഹൻലാലിനെ തിരഞ്ഞെടുക്കുമ്പോൾ മറ്റൊരു ക്ലൈമാക്സിൽ മമ്മൂട്ടിയെ ആണ് തിരഞ്ഞെടുക്കുന്നത്.

മമ്മൂട്ടിക്കും മോഹൻലാലിനും കൂടുതൽ പിന്തുണ കിട്ടിയേക്കാവുന്ന സ്ഥലങ്ങൾ നോക്കി അതിന് അനുസരിച്ചു ക്ലൈമാസ് പ്രദർശിപ്പിച്ചു എന്ന ഒരു ആരോപണവും ചിത്രത്തിന് എതിരെ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ക്ലൈമാക്സ് ഇത്തരത്തിൽ വരാൻ ഉണ്ടായ കാര്യവും പിന്നീട് എന്താണ് സംഭവിച്ചത് എന്നും വെളിപ്പെടുത്തിയിരിക്കുക ആണ് ചിത്രത്തിലെ നായകന്മാരിൽ ഒരാളായ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:

“ഹരികൃഷ്ണൻസ് സിനിമയിൽ രണ്ട് കഥാന്ത്യങ്ങളാണ് ഉള്ളത് എന്ന് അദ്ദേഹം (ഫാസിൽ) സൂചിപ്പിച്ചിരുന്നു. ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ട് പേരും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ആരെ തിരഞ്ഞെടുക്കുന്നു എന്നുള്ളത് ആണ് കഥയുടെ അവസാന ഭാഗം. അത് അന്നത്തെ കാലത്ത് ഈ സിനിമയുടെ പ്രചരണ ഉപാധിയായിട്ട് രണ്ട് തരത്തിലുള്ള അന്ത്യങ്ങൾ വെച്ചിരുന്നു. ഒന്ന് കൃഷ്ണന് കിട്ടുന്നതും, മറ്റൊന്ന് ഹരിയ്ക്ക് കിട്ടുന്നതും ആയിട്ടും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം എന്ന് വിചാരിച്ചിട്ട് ചെയ്തതല്ല.”

“ഒരു നഗരത്തിൽ തന്നെ രണ്ട് തിയേറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാവുമ്പോൾ ഈ രണ്ട് തരം കാണുവാനും ആളുകൾ വരും എന്നുള്ള ഒരു ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്. പക്ഷെ അത് ഈ പ്രിന്റുകൾ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തിൽ നിന്ന് ചെറിയ ഒരു അബദ്ധം പറ്റിയാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ല ഉദ്ദേശമായിരുന്നു. പക്ഷെ എന്നാലും രണ്ട് പേർക്കും കിട്ടിയാലും കാണുന്ന വിഷമില്ലാത്ത സന്തോഷിക്കുന്ന ഒരു സിനിമ പ്രേക്ഷകർ നമ്മളിലുണ്ട്. അതുകൊണ്ട് ആണ് ആ സിനിമ ഇത്രയും വലിയ വിജയമായത്.”

“സ്വാമി മാസ് ആണല്ലേ”; മരണ മാസ് ആയി ‘മാളികപ്പുറം’ ട്രെയിലർ എത്തി…

ത്രില്ലടിപ്പിക്കുന്ന മൈൻഡ് ഗെയിമുമായി ബിജു മേനോനും ഗുരുവും; ‘നാലാം മുറ’ ട്രെയിലർ..