in , ,

“സ്വാമി മാസ് ആണല്ലേ”; മരണ മാസ് ആയി ‘മാളികപ്പുറം’ ട്രെയിലർ എത്തി…

“സ്വാമി മാസ് ആണല്ലേ”; മരണ മാസ് ആയി ‘മാളികപ്പുറം’ ട്രെയിലർ എത്തി…

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രേക്ഷകരിൽ വളരെയധികം പ്രതീക്ഷ നിറച്ച ചിത്രമാണ് ഇത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുക ആണ് നിർമ്മാതാക്കൾ. 2 മിനിറ്റ് 36 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഭക്തിയ്ക്ക് ഒപ്പം മാസ് എലമെന്റ്സും ചേർത്ത് ഒരുക്കിയ ഒരു പക്കാ കൊമേർഷ്യൻ എന്റർടൈനർ ആണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ഒരു കൊച്ചു പെൺകുട്ടി അയ്യപ്പ സ്വാമിയെ ദർശിക്കാനായി ശബരി മലയിയിൽ പോകാൻ ആഗ്രഹിക്കുന്നതുമായി ബന്ധെപെട്ടു ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവാനന്ദ, ശ്രീപത് എന്നിവരടങ്ങുന്ന ശക്തമായ താരനിര ആണ് ‘മാളികപ്പുറം’ എന്ന ഈ ചിത്രത്തിനുള്ളത്.

സംവിധായകൻ വിഷ്ണു ശശി ശങ്കർ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗവും കൈകാര്യം ചെയ്യുന്നത്. തിരക്കഥ അഭിലാഷ് പിള്ളയും ഛായാഗ്രഹണം വിഷ്ണു നാരായണനും നിർവ്വഹിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനാകുന്ന ഈ ചിത്രത്തിലെ ഗാനങ്ങളുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം ഒരുക്കിയപ്പോൾ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് വർമ്മയും ബി കെ ഹരിനാരായണനും ചേർന്നാണ്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. ട്രെയിലർ:

“ശരീരം മറന്ന് ത്രസിപ്പിക്കുന്ന ആക്ഷനുമായി വിശാൽ”; ‘ലാത്തി’ ട്രെയിലർ…

ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്ന രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി…