“കരിമല കേറി വന്നൊരു വീര്‍”; സാക്ഷാൽ ‘വാലിബൻ’ പാടിയ ഗാനം പുറത്ത്…

ലിജോ ജോസ് പെല്ലിശ്ശേരി യും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘മലൈക്കൊട്ടൈ വാലിബനി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. റാക്ക് എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നായകൻ മോഹൻലാൽ ആണ്. പി എസ് റഫീഖ് ആണ് ഈ ഗാനത്തിൽ വരികൾ രചിച്ചതും ഇനിഷ്യൽ കമ്പോസിഷൻ നിർവഹിച്ചതും. പ്രശാന്ത് പിള്ള ആണ് സംഗീത സംവിധാനം.
സരിഗമ മലയാളം യൂട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തത്. ലിറിക്കൽ വീഡിയോ ആയി പുറത്തിറങ്ങിയ ഗാനത്തിൽ ചില വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 3 മിനിറ്റ് ദൈർഘ്യം ആണ് ഗാനത്തിന് ഉള്ളത്. ജനുവരി 25ന് ആണ് ചിത്രത്തിൻ്റെ റിലീസ്. ‘റാക്ക്’ ലിറിക്കൽ വീഡിയോ ഗാനം കാണാം: