‘വാലിബൻ’ ബഹുഭാഷാ റിലീസായി ഫെബ്രുവരി 23ന് ഒടിടിയിൽ അവതരിക്കുന്നു…
മലയാളത്തിൻ്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയായ മലൈക്കോട്ടൈ വാലിബൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 ന് ചിത്രത്തിൻ്റെ സ്ട്രീമിംഗ് ആരംഭിക്കും എന്ന് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട് സ്റ്റാർ അറിയിക്കുക ആയിരുന്നു. മുൻപേ തന്നെ ഫെബ്രുവരി 23, മാർച്ച് 1 എന്നീ തീയതികൾ വാലിബൻ്റെ ഒടിടി റിലീസ് തീയതി ആയി പ്രചരിച്ചിരുന്നു. ഇപ്പൊൾ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം വന്നിരിക്കുകയാണ്.
ബഹുഭാഷാ റിലീസ് ആയി പാൻ ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിലേക്ക് ആണ് ഫെബ്രുവരി 23 ന് വാലിബൻ ഡിജിറ്റൽ റിലീസ് ആയി എത്തുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിരിക്കും ചിത്രത്തിൻ്റെ റിലീസ് എന്നാണ് റിപ്പോർട്ട്. വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിൽ എത്തിയ വാലിബന് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ വരികയാണ് ഉണ്ടായത്. ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിച്ചത്.
വാലിബൻ എന്ന ടൈറ്റിൽ റോളിൽ അസാധ്യ പ്രകടനം മോഹൻലാൽ കാഴ്ചവച്ച ചിത്രത്തിൽ ഹരീഷ് പേരടി, സുചിത്ര നായർ, സൊനാലി കുൽക്കർണി, ഡാനിഷ് സേട്ട്, മനോജ് മോസസ്, കഥാ നന്ദി, മണികണ്ഠൻ ആർ. ആചാരി എന്നിവർ ആയിരുന്നു താരനിരയിൽ അണിചേർന്നത്. മലയാളത്തിൻ്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടി ജനുവരി 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.
English Summary: Malaikottai Vaaliban OTT release date announced