in

മാത്യു തോമസ് ചിത്രം ‘ലൗലി’ നാളെ മുതൽ; ത്രീഡി വിസ്മയം സമ്മാനിക്കാൻ വീണ്ടുമൊരു മലയാള ചിത്രം

മാത്യു തോമസ് ചിത്രം ‘ലൗലി’ നാളെ മുതൽ; ത്രീഡി വിസ്മയം സമ്മാനിക്കാൻ വീണ്ടുമൊരു മലയാള ചിത്രം

ഈച്ചയും മനുഷ്യരുമായുള്ള അപൂര്‍വ്വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ ടീസർ, ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം മികച്ച ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയത്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സാൾട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് പ്രശസ്ത സംവിധായകനായ ആഷിക് അബുവാണ്.

പിന്നണി ഗായികയും നടിയുമായ ശിവാംഗി കൃഷ്ണകുമാർ ആണ് ‘ലൗലി’ എന്ന ഈച്ച കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്. അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ്‌ കെ. ജയൻ, ബാബു രാജ്, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ.പി.എ.സി. ലീല എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു.

നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ അമർ രാമചന്ദ്രൻ ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് വിഷ്ണു വിജയ്, എഡിറ്റിംഗ് നിർവഹിച്ചത് കിരൺദാസ്. വീണ്ടും ഒരു ത്രീഡി വിസ്മയം മലയാള സിനിമയുടെ വെള്ളിത്തിരയിൽ “ലൗലി” സമ്മാനിക്കും എന്ന വിശ്വാസത്തിലാണ് അണിയറ പ്രവർത്തകരും സിനിമ പ്രേമികളും.

സൂപ്പർസ്റ്റാറിന്റെ ഫാൻ ബോയ് ആയി റാം പോത്തിനേനി; ‘ആന്ധ്ര കിംഗ് താലൂക്ക’ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്..

നാനിയും ദുൽഖർ സൽമാനും ഒന്നിക്കുന്നു?; ചിത്രമൊരുങ്ങുന്നത് തെലുങ്കിൽ