in

“മോൺസ്റ്ററിൽ ഒരുപാട് ട്വിസ്റ്റുകളും സസ്പെൻസുകളും ഉണ്ട്, സ്പോയിലർ ആക്കാതെ ഇരിക്കുക”: ലെന

“മോൺസ്റ്ററിൽ ഒരുപാട് ട്വിസ്റ്റുകളും സസ്പെൻസുകളും ഉണ്ട്, സ്പോയിലർ ആക്കാതെ ഇരിക്കുക”: ലെന

വളരെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ – വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമായ മോൺസ്റ്റർ തീയേറ്ററുകളിൽ എത്തുക ആണ്. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ത്രില്ലർ ചിത്രമായ മോൺസ്റ്ററിന് ഉദയകൃഷ്ണ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടിയായ ലെന ഈ മോൺസ്റ്ററിനെ കുറിച്ച് സംസാരിക്കുക ഉണ്ടായി. ത്രില്ലർ ജോണർ മലയാളികൾക്ക് ഇഷ്ടമാണെന്നും ഇവിടെ ത്രില്ലറുകൾ നിരവധി ഇറങ്ങാൻ കാരണം പ്രേക്ഷകർ സസ്പെൻസുകൾ കാത്തുസൂക്ഷിക്കുന്നത് കൊണ്ട് ആണെന്നും അതിൽ നന്ദി പറയുന്നു എന്നും ലെന പറയുന്നു. മോൺസ്റ്ററിൽ നിരവധി സസ്പെൻസ് – ത്രില്ലിംഗ് എലമെന്റ്‌സുകൾ ഉണ്ടെന്നും ചിത്രം കണ്ടതിന് ശേഷം സ്പോയിലേർ ആക്കരുത് എന്നും ലെന ഓർമ്മപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് ലെന ഇക്കാര്യങ്ങൾ പറഞ്ഞത്. ലെനയുടെ വാക്കുകൾ:

“മലയാളികൾക്ക് എന്നും ഏറ്റവും ഇഷ്ടമുള്ള ജോണർ ആണ് ത്രില്ലർ. എനിക്ക് തോന്നുന്നു ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ത്രില്ലേർസും സസ്പെൻസ് ത്രില്ലേർസും ഇറങ്ങുന്നത് മലയാളം ഇൻഡസ്ട്രിയിൽ നിന്നാണ്. അതിൽ മലയാളി പ്രേക്ഷകരോട് പ്രത്യേകം നന്ദി പറയുന്നു. സസ്പെൻസുകൾ എല്ലാം അങ്ങനെ കാത്തുസൂക്ഷിക്കുന്ന ഓഡിയൻസ് ആയത് കൊണ്ട് ആണ് നമുക്ക് ഇതുപോലെയുള്ള ത്രില്ലേർസ് വീണ്ടും വീണ്ടും ഇറക്കാൻ പറ്റുന്നത്. അതിന് നന്ദി. സ്പോയിലേർസ് ഒന്നും കൊടുക്കാതെ ഇരിക്കുക, എന്തെന്നാൽ മോൺസ്റ്ററിൽ നിരവധി ട്വിസ്റ്റുകൾ ഉണ്ട്. ഒരുപാട് സസ്പെൻസ് എലമെന്റ്‌സും ത്രില്ലിംഗ് എലമെന്റസും ഉള്ള പടമാണ്. പടം കാണുക, സസ്പെൻസ് നിലനിർത്തുക.”

“തിരക്കഥ തന്നെ താരം, ഒരുപക്ഷേ ഈ പ്രമേയം മലയാളത്തിലാദ്യം”, മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ സംസാരിക്കുന്നു [Video]…

മെഗാസ്റ്റാറിന്റെ ‘കാതൽ’ പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി; ജ്യോതിക നായിക, സംവിധാനം ജിയോ ബേബി…

“ഈ സിനിമയുടെ ആശയവും അവരെടുക്കുന്ന ഓരോ ചുവടും മികച്ചത് ആണ്”, മമ്മൂട്ടിയുടെ കാതലിന് സൂര്യയുടെ പ്രശംസ…